മഴ പിൻവലിഞ്ഞതോടെ കടൽ ശാന്തമായി; കാസർകോട് മത്സ്യമാർക്കറ്റുകളിൽ മീനുകൾ നിറഞ്ഞു, ചെമ്മീന് 500 രൂപയും പൊടിമീന് 100 രൂപയുമാണ് വില
● മാസങ്ങൾക്ക് ശേഷം മാർക്കറ്റുകളിൽ മീനുകൾ ധാരാളമായി എത്തിയത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി
● മീൻ വരവ് കൂടിയതോടെ രാവിലെ മുതൽ മത്സ്യമാർക്കറ്റുകളിൽ വൻ തിരക്ക്
● വരും ദിവസങ്ങളിലും മീനുകളുടെ ലഭ്യത തുടരുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ
കാസർകോട്: (KasargodVartha) മഴ പിൻവലിഞ്ഞതോടെ കടൽ ശാന്തമായി. മത്സ്യത്തൊഴിലാളികൾ കടലിൽ പോയതോടെ മാർക്കറ്റിൽ മീനുകൾ ധാരാളമായി എത്തിയത് മത്സ്യാഹാര പ്രേമികൾക്ക് സന്തോഷമായി. മാസങ്ങൾക്ക് ശേഷമാണ് കാസർകോട് മത്സ്യമാർക്കറ്റ് ഇത്രയും ഉണരുന്നത്. തോണിയിറക്കി കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ചെമ്മീൻ, പൊടിമീൻ ചാകര ലഭിച്ചത് വിപണിക്ക് ഗുണമായി.
വില കുറഞ്ഞു
മത്സ്യങ്ങൾ ധാരാളമായി എത്തിയതോടെ വിലയിലും ഇടിവാണുണ്ടായത്. 800 മുതൽ 1200 രൂപ വരെ ഈടാക്കിയിരുന്ന വലിയ ഇനം ചെമ്മീന് ഇപ്പോൾ 500 രൂപയാണ് വിപണി വില. ചെറിയ ഇനം ചെമ്മീൻ കലർന്ന പൊടിമീനിന് കിലോയ്ക്ക് 100 രൂപയാണ് വില.
തിരക്കേറി
യഥേഷ്ടം മത്സ്യം മാർക്കറ്റുകളിൽ എത്തിയത് അറിഞ്ഞതോടെ മത്സ്യാഹാര പ്രേമികൾ കൂട്ടത്തോടെ മാർക്കറ്റിലേക്ക് ഒഴുകിയെത്തി. രാവിലെ മുതൽ തന്നെ മാർക്കറ്റിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മീനുകളുടെ ലഭ്യത തുടരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: As the rains subsided and the sea became calm, fish markets in Kasaragod saw a significant arrival of catch. This led to a price drop, with large prawns now costing 500 rupees per kg and mixed small fish at 100 rupees. The abundance of fish drew large crowds to the market since early morning.
#KasaragodNews #FishMarket #Seafood #LocalNews #MarketUpdates #Kasaragod #AparnaNews






