Statistics | അന്തിമ വോട്ടർ പട്ടിക: കാസർകോട്ട് 2442 പേരുടെ വർധനവ്; കൂടുതൽ സ്ത്രീ വോട്ടർമാർ
● കാസർകോട് ജില്ലയിൽ ആകെ 10,76,634 വോട്ടർമാർ.
● 11 ട്രാൻസ്‌ജെൻഡർ വോട്ടർമാർ പട്ടികയിലുണ്ട്.
● 12171 കന്നി വോട്ടർമാർ.
● 80 വയസ് കഴിഞ്ഞ 15423 വോട്ടർമാർ
കാസർകോട്: (KasargodVartha) അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 10,76,634 വോട്ടര്‍മാര്‍. മുൻപത്തെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 2442 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലാണ് കാര്യമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ പട്ടിക പ്രകാരം 526098 പുരുഷ വോട്ടർമാരും 550525 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഇത് മുൻപത്തെ പട്ടികയിൽ നിന്ന് യഥാക്രമം 1218 പുരുഷ വോട്ടർമാരുടെയും 1225 സ്ത്രീ വോട്ടർമാരുടെയും വർധനവാണ് സൂചിപ്പിക്കുന്നത്.
കൂടാതെ, 11 ട്രാൻസ്‌ജെൻഡർ വോട്ടർമാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടികയിൽ 12171 കന്നിവോട്ടർമാരാണുള്ളത്. എന്നാൽ, മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കന്നിവോട്ടർമാരുടെ എണ്ണത്തിൽ 11044 പേരുടെ കുറവുണ്ടായിട്ടുണ്ട്. അതേസമയം, 80 വയസ് പിന്നിട്ട 15423 മുതിർന്ന വോട്ടർമാർ പട്ടികയിലുണ്ട്. ഈ വിഭാഗത്തിൽ 2226 വോട്ടർമാരുടെ വർധനവുണ്ടായി.
വോട്ടര്‍മാരുടെ വിവരങ്ങള്‍ മണ്ഡലം തിരിച്ച്
* മഞ്ചേശ്വരം: 113069 പുരുഷ വോട്ടർമാരും 112704 സ്ത്രീ വോട്ടർമാരുമായി ആകെ 225773 വോട്ടർമാരുണ്ട്.
* കാസർകോട്: 102311 പുരുഷ വോട്ടർമാരും 103455 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമായി ആകെ 205767 വോട്ടർമാരുണ്ട്.
* ഉദുമ: 107046 പുരുഷ വോട്ടർമാരും 112204 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമായി ആകെ 219253 വോട്ടർമാരുണ്ട്.
* കാഞ്ഞങ്ങാട്: 106193 പുരുഷ വോട്ടർമാരും 114999 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമായി ആകെ 221197 വോട്ടർമാരുണ്ട്.
* തൃക്കരിപ്പൂർ: 97479 പുരുഷ വോട്ടർമാരും 107163 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമായി ആകെ 204644 വോട്ടർമാരുണ്ട്.
പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്
* മഞ്ചേശ്വരം: 675 പുരുഷ വോട്ടർമാരും 656 സ്ത്രീ വോട്ടർമാരുമായി ആകെ 1330 പുതിയ വോട്ടർമാർ. ഒരു ട്രാൻസ്‌ജെൻഡർ വോട്ടർ കുറഞ്ഞു.
* കാസർകോട്: 222 പുരുഷ വോട്ടർമാരും 122 സ്ത്രീ വോട്ടർമാരുമായി ആകെ 344 പുതിയ വോട്ടർമാർ.
* ഉദുമ: 173 പുരുഷ വോട്ടർമാരും 279 സ്ത്രീ വോട്ടർമാരുമായി ആകെ 452 പുതിയ വോട്ടർമാർ.
* കാഞ്ഞങ്ങാട്: 169 പുരുഷ വോട്ടർമാരും 247 സ്ത്രീ വോട്ടർമാരുമായി ആകെ 416 പുതിയ വോട്ടർമാർ.
* തൃക്കരിപ്പൂർ: 21 പുരുഷ വോട്ടർമാരും 79 സ്ത്രീ വോട്ടർമാരുമായി ആകെ 100 വോട്ടർമാർ
#Kasaragod #VoterList #KeralaElections #WomenVoters #NewVoters #Election2024