Ceremony | എൽബിഎസ് എൻജിനീയറിംഗ് കോളജിൽ ബിരുദദാന ചടങ്ങ് വ്യാഴാഴ്ച
● 216 വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കും.
● കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ മുഖ്യാതിഥി.
● ഐഇഡിസി ക്ലസ്റ്റർ മീറ്റിംഗും സംഘടിപ്പിക്കുന്നു.
കാസർകോട്: (KasargodVartha) പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളജിലെ 2023-2024 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് വ്യാഴാഴ്ച (സെപ്റ്റംബർ 26ന്) നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ കെ സജു ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ജഹാംഗീർ വിശിഷ്ട അതിഥിയായി പങ്കെടുക്കും. 216 വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കും. ഇതിൽ നൂറോളം വിദ്യാർത്ഥികൾ വിവിധ ബഹുരാഷ്ട്ര കമ്പനികളിൽ ഇതിനോടകം ജോലി നേടി കഴിഞ്ഞിട്ടുണ്ട്.
ഐഇഡിസി ക്ലസ്റ്റർ മീറ്റിംഗ്
സംസ്ഥാനത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഐഇഡിസി ജില്ലാതല ക്ലസ്റ്റർ മീറ്റിംഗ് ശനിയാഴ്ച കാസർകോട് എൽബിഎസിൽ ആരംഭിക്കും. സി.എച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയാകും.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലക്ഷ്യം സംസ്ഥാനത്തെ പതിനാല് ജില്ലകളെയും നൂതനത്വത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഈ ലക്ഷ്യത്തോടെയാണ് ജില്ലാതല ക്ലസ്റ്റർ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത്. ഈ മീറ്റിംഗുകളിൽ സംരംഭകർ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത് സംരംഭകത്വ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യും.
വാർത്താസമ്മേളനത്തിൽ ഡോ. പ്രവീൺ കുമാർ കെ (ഡീൻ, അക്കാദമിക്സ്), ഡോ. വിനോദ് ജോർജ് (ഡീൻ, സ്റ്റുഡന്റ് അഫയേഴ്സ്), ഡോ. അൻവർ എസ്.ആർ (ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) എന്നിവർ പങ്കെടുത്തു.
#Kasaragod #LBCSEngineering #graduation #IEDSC #startup #Kerala #India