Jobs | കാസർകോട്ടെ തൊഴിലന്വേഷകർക്ക് സുവർണാവസരം: ആയിരത്തിലധികം ഒഴിവുകളുമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള ജനുവരി 4ന്
● അൻപതോളം കമ്പനികളുടെ പങ്കാളിത്തം
● ജനുവരി 4ന് പെരിയ എസ് എൻ കോളജിൽ മേള നടക്കും
● രാവിലെ 9.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും
● കെഎസ്ആർടിസി ബസുകൾക്ക് താൽക്കാലിക സ്റ്റോപ്പ്
കാസർകോട്: (KasargodVartha) ജില്ലയിലെ തൊഴിലന്വേഷകർക്ക് സുവർണാവസരം ഒരുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്. 2025 ജനുവരി നാല് ശനിയാഴ്ച പെരിയ എസ് എൻ കോളജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തിലധികം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ്, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു. ബോബി ചെമ്മണ്ണൂർ ജ്വലേഴ്‌സ്, യുണൈറ്റഡ് മെഡിക്കൽ സെന്റർ, ജി-ടെക്, വീർ മഹീന്ദ്ര, സുൽത്താൻ ഡയമണ്ട്സ്, സിഗ്നേച്ചർ ഓട്ടോമൊബൈൽസ് തുടങ്ങിയവ മേളയിൽ ഭാഗമാകും.
രാവിലെ 10 മണിക്ക് ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ ആരംഭിക്കുന്നതാണ്. അതിനാൽ, ഉദ്യോഗാർഥികൾ കൃത്യ സമയത്തു എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. തൊഴിൽ മേള നടക്കുന്ന ജനുവരി നാല് ശനിയാഴ്ച എസ് എൻ കോളജ് സ്ഥിതി ചെയ്യുന്ന ചാലിങ്കാലിൽ എല്ലാ കെഎസ്ആർടിസി ബസുകൾക്കും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
#KasaragodJobs #EmploymentFair #KeralaJobs #JobOpportunities #Recruitment #Career