കാസര്‍കോട് സഹകരണ എഡ്യുക്കേഷണല്‍ സൊസൈറ്റി സെമിനാര്‍ നടത്തി
Oct 14, 2013, 17:03 IST
മുന്നാട്: സഹകരണ രംഗത്തെ വിവിധ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കാസര്‍കോട് സഹകരണ എഡ്യുക്കേഷണല്‍ സൊസൈറ്റി ജില്ലാതല സഹകരണ സെമിനാര്‍ നടത്തി. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, പ്രസിഡന്റ്, ഭരണ സമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്ത സെമിനാര്‍ ജില്ലാ സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍കുഡ്‌ലു ഉദ്ഘാടനം ചെയ്തു.
സഹകരണ സംഘം പ്രസിഡന്റ് പി രാഘവന്‍ അധ്യക്ഷനായി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ എച്ച് ബഷീര്‍, കെ എന്‍ ജഗദീശന്‍ നമ്പ്യാര്‍, അബൂബക്കര്‍ മുട്ടത്തൊടി, ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സഹകരണ സംഘം മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ഒ ദാമോദരന്‍ (കേരളത്തിലെ സഹകരണ പ്രസ്ഥാനം നാളിതുവരെ), സംസ്ഥാന സഹകരണ യൂണിയന്‍ മുന്‍ മാനേജിങ് കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ (പ്രകാശ് ബക്ഷി റിപോര്‍ട്ട് സഹകരണ മേഖലയില്‍ ഉളവാക്കുന്ന പ്രതിസന്ധികള്‍) എന്നിവര്‍ ക്ലാസെടുത്തു. യു സുധാകരന്‍ സ്വാഗതവും ഇ കെ രാജേഷ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, Munnad, Seminar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: