Social Issues | ലഹരിക്കെതിരെ ശക്തമായ നടപടികളുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

● വിദ്യാലയങ്ങളിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
● അയൽക്കൂട്ടങ്ങളിലും ബാലസഭകളിലും ലഹരി വിരുദ്ധ ചർച്ചകൾ നടത്തും.
● സ്റ്റുഡൻ്റ് പോലീസിൻ്റെ നേതൃത്വത്തിൽ കർമ്മ പദ്ധതി തയ്യാറാക്കും.
● ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചേമ്പറിൽ യോഗം ചേർന്നു.
കാസർകോട്: (KasargodVaartha) ലഹരിക്കെതിരെ ശക്തമായ നടപടികളുമായി കാസർകോട് ജില്ലാ പഞ്ചായത്ത് മുന്നോട്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും ബാലസഭകളിലും ലഹരി വിരുദ്ധ ചർച്ചകൾ സംഘടിപ്പിച്ച് ലഹരിമുക്ത ജില്ലയ്ക്കായി പദ്ധതികൾ രൂപീകരിക്കും. വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിൻ്റെ നേതൃത്വത്തിൽ ലഹരിമുക്ത സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ പദ്ധതിക്ക് രൂപം നൽകി. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, സി.എം.ഡി പ്രതിനിധികളായ എസ്. അഞ്ജന, പി.സി. ദിലീപ്, എ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. മനു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kasaragod District Panchayat is implementing strong anti-drug measures, including extensive awareness programs in schools and discussions in neighborhood groups and children's assemblies. A comprehensive action plan will be prepared in schools under the leadership of the Student Police.
#Kasaragod, #AntiDrug, #Awareness, #LocalGovernance, #StudentPolice, #SocialIssues