city-gold-ad-for-blogger

സംസ്ഥാനത്ത് 'പൊന്നോണം 2026' ജില്ലാതല ഓണാഘോഷത്തിന് തുടക്കം; കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ 3 ദിവസത്തെ വൈവിധ്യമാർന്ന പരിപാടികൾ

Representational image of Ponnonam 2026 district-level Onam celebrations in Kasaragod
Photo: Special Arrangement

● ആദ്യദിനം കലാമണ്ഡലം അഭിജോഷിന്റെ ചാക്യാർകൂട്ടും കൊല്ലം ഷാഫിയുടെ മെഗാ മ്യൂസിക്കൽ ഷോയും അരങ്ങേറും
● ആഗസ്റ്റ് 29-ന് മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ 'ആരവം' ഓണാഘോഷ പരിപാടികൾ നടക്കും
● ആഗസ്റ്റ് 30-ന് തായലങ്ങാടി ക്ലോക്ക് ടവറിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടക്കും
● സമാപന ദിവസമായ ആഗസ്റ്റ് 30-ന് സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് വേദിയിൽ അരങ്ങേറും

കാസർകോട്: (KasargodVartha) സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാസർകോട് സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ജില്ലാതല ഓണാഘോഷത്തിന് ആഗസ്റ്റ് 28-ന് തുടക്കമാകും. ആഗസ്റ്റ് 30 വരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ഓണാഘോഷം അരങ്ങേറുന്നത്. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഇതിനായി പ്രത്യേകം വേദി തയാറാക്കിയിട്ടുണ്ട്. ജില്ലയുടെ തനത് കലാരൂപങ്ങൾക്കും സംഗീതത്തിനും നൃത്തത്തിനും ജനകീയ കലാപരിപാടികൾക്കും പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ഓണാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 28 - ആദ്യദിന പരിപാടികൾ

വൈകുന്നേരം അഞ്ച് മണി മുതൽ കലാമണ്ഡലം അഭിജോഷിന്റെ ചാക്യാർകൂത്ത്, ലാസ്യ പിലാത്തറയുടെ ബാലി നൃത്തശിൽപം എന്നിവ അരങ്ങേറും. തുടർന്ന് രാത്രി ഏഴ് മണിക്ക് എസ്എസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കൊല്ലം ഷാഫിയുടെ മെഗാ മ്യൂസിക്കൽ ലൈവ് ഷോ നടക്കും. ബെൻസീറ റഷീദ്, ദർവിഷ് കാലിക്കറ്റ്, അർഷാന കാലിക്കറ്റ്, ഗൗതം ബാസ്കർ, സലീ സലീം, മുബഷിർ, മജേഷ്, ഷെബിൻ, റിഷി, അർജുൻ തുടങ്ങിയ പ്രശസ്തരായ ഗായകരും സംഗീതജ്ഞരും ഈ പരിപാടിയിൽ അണിനിരക്കും.

ആഗസ്റ്റ് 29 - 'ആരവം' ഓണാഘോഷം

കാസർകോട് മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ 'ആരവം' എന്ന പേരിൽ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും:

വൈകുന്നേരം നാല് മണിക്ക്: പുലിക്കളി

രാത്രി ഏഴ് മണിക്ക്: കൈകൊട്ടിക്കളി, തിരുവാതിര

രാത്രി എട്ട്  മണിക്ക്: ഓണം ഡിജെ ഈവ് 

ആഗസ്റ്റ് 30 - സാംസ്കാരിക ഘോഷയാത്രയും സമാപനവും

സമാപന ദിവസമായ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തായലങ്ങാടി ക്ലോക്ക് ടവറിൽ നിന്ന് വർണാഭമായ ഘോഷയാത്ര ആരംഭിക്കും. ട്രാഫിക് സിഗ്നൽ, എംജി റോഡ്, പഴയ പ്രസ് ക്ലബ് വഴി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഘോഷയാത്ര സമാപിക്കും. 

ശിങ്കാരി മേളം, ചെണ്ട മേളം തുടങ്ങി വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങൾ ആസ്പദമാക്കി ഒരുക്കുന്ന നിശ്ചലദൃശ്യങ്ങളും രൂപങ്ങളും ഇതിൽ അവതരിപ്പിക്കും. മികച്ച തീമുകൾക്ക് സംഘാടക സമിതിയുടെ വകയായി സമ്മാനങ്ങളും നൽകും.

വൈകുന്നേരം 4.30-ന് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിക്കും. തുടർന്ന് രാത്രി ഏഴ് മുതൽ 9.30 വരെ പട്ടുറുമ്മാൽ ഫെയിം സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് വേദിയിൽ അരങ്ങേറും.

ജില്ലയുടെ തനത് കലാരൂപങ്ങൾക്കും സംഗീതത്തിനും നൃത്തത്തിനും ജനകീയ കലാപരിപാടികൾക്കും പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ജില്ലയുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും വൈവിധ്യവും പകരും.

 ജില്ലയിലെ മുഴുവൻ ജനങ്ങളെയും 'പൊന്നോണം 2026' ജില്ലാതല ഓണാഘോഷ പരിപാടികളിലേക്ക് സംഘാടക സമിതി ചെയർമാൻ കൂടിയായ കല്ലട്ര മാഹിൻ എംഎൽഎ, സംഘാടക സമിതി ജോയിന്റ് കൺവീനർ നസീബ് എം എ (ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം) എന്നിവർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: Kasaragod is set to host the district-level 'Ponnonam 2026' celebrations from August 28 to 30 at the New Bus Stand, featuring cultural events, Pulikkali, a grand procession, and a valedictory function inaugurated by Minister K.M. Shaji.

#KasargodVartha #Ponnonam2026 #KasaragodOnam #KeralaTourism #OnamCelebration #KasaragodNews #DTPCKasaragod #FestivalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia