കാസർകോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബർ 30 മുതൽ ജനുവരി 3 വരെ മൊഗ്രാലിൽ; വിപുലമായ സംഘാടക സമിതിയായി
● മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു.
● ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ സരിത എസ്സ് അധ്യക്ഷത വഹിച്ചു.
● വിവിധ രാഷ്ട്രീയ, സന്നദ്ധ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
● അടുത്ത ആഴ്ച ഉപസമിതികൾക്ക് രൂപം നൽകും.
● കലോത്സവത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
മൊഗ്രാൽ: (KasargodVartha) 64-ാമത് കാസർകോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബർ 30, 31, ജനവരി 1, 2, 3 തീയതികളിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ സരിത എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻചാർജ് മോഹൻ രാജ് കെ എ എസ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള, ഡയറ്റ് പ്രിൻസിപ്പാൾ രഖുറാം ഭട്ട്, ജില്ലാ വിദ്യാഭ്യാസം കോർഡിനേറ്റർ ടി പ്രകാശൻ, ഡിവിഷൻ മെമ്പർ ജമീല സിദ്ധീഖ് ദണ്ഡകോളി, കാസർകോട് എ ഇ ഒ ഓഗസ്റ്റിൻ ബർനാഡ്, മൊഗ്രാൽ ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ബിനി വി എസ്, കൈറ്റ് പ്രതിനിധി അബ്ദുൾ കാദർ മൊഗ്രാൽ, യുനാനി മെഡിക്കൽ ഓഫീസർ ഡോ സക്കീർ അലി, ഡി ഡി ഇ കലോത്സവ സ്റ്റാഫ് ആസിഫ്, പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, എസ് എം സി ചെയർമാൻ ആരിഫ്, എം പി ടി എ പ്രസിഡന്റ് ഹസീന എന്നിവർ സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപക സംഘടനാ നേതാക്കൾ, വ്യാപാരി വ്യവസായി നേതാക്കൾ, കലാ-സാസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ, ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, ഹെഡ് മാസ്റ്റർമാർ, നിയമപാലകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, റിട്ടയേർഡ് അധ്യാപകർ, നാട്ടുകാർ, ക്ലസ്റ്റർ കൺവീനർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അടുത്ത ആഴ്ച സംഘാടക സമിതി യോഗം ചേർന്ന് വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകും. ഹെഡ് മാസ്റ്റർ ജെ ജയറാം നന്ദി പറഞ്ഞു.
മൊഗ്രാലിൽ നടക്കുന്ന ജില്ലാ കലോത്സവത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Kasaragod Revenue District Kalolsavam will be held from December 30 to January 3 at Mogral GVHSS; a large organizing committee was formed.
#KasaragodKalolsavam #Mogral #Kalolsavam2024 #KeralaSchoolKalolsavam #DistrictFestival #AKMAshraf






