city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ വികസനം തൊട്ടറിഞ്ഞ് കലക്ടര്‍ ഡോ. ഡി സജിത് ബാബു; മഞ്ചേരി മോഡലില്‍ മെഡിക്കല്‍ കോളജ് ഉടന്‍, എയര്‍ സ്ട്രിപ്പിന്റെ സാങ്കേതിക കുരുക്കുകളും അഴിക്കുമെന്നും പ്രഖ്യാപനം

കാസര്‍കോട്: (www.kasargodvartha.com 17.09.2018) കാസര്‍കോടിന്റെ വികസനം തൊട്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് പുതുതായി ചുമതലയേറ്റെടുത്ത കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു. മഞ്ചേരി മോഡലില്‍ മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എയര്‍ സ്ട്രിപ്പിന്റെ സാങ്കേതിക കുരുക്കുകള്‍ അഴിച്ച് നിര്‍മാണം തുടങ്ങാനുള്ള സാഹചര്യമൊരുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കാസര്‍കോട് ജെ സി ഐയുടെ ജേസീ വാരാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയുടെ ചുമതലയേറ്റെടുത്ത് ഒരു മാസം പിന്നിടുകയാണ് കലക്ടര്‍. ഇതിനിടയില്‍ കാസര്‍കോടിന്റെ രണ്ടറ്റവും സഞ്ചരിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം മനസിലാക്കികഴിഞ്ഞു. ചെറിയ ഒരു അസുഖം വന്നാല്‍ പോലും കാസര്‍കോട്ടുകാര്‍ മംഗളൂരുവിലേക്ക് ഓടുകയാണ്. ഇതിന് ഒരു പരിഹാരം വേണം. അതിന് പെര്‍ള ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന മെഡിക്കല്‍ കോളേജ് ജില്ലയിലെ രോഗികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ മഞ്ചേരി മോഡലില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വിമാനം കയറാന്‍ കാസര്‍കോട്ടുകാര്‍ മംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും പോവുകയാണ്. ജില്ലയിലൊരു വിമാനത്താവളമില്ലാത്തത് ന്യൂനതയാണ്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി എയര്‍ സ്ട്രിപ്പ് ഉടന്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ട് വരുമ്പോള്‍ കേട്ടറിഞ്ഞ നാടല്ല ഇത്. സ്‌നേഹമുള്ളവരാണ് കാസര്‍കോട്ടുകാര്‍. കുറച്ച് സ്ഥലമെടുത്ത് ഇവിടെ തന്നെ കഴിഞ്ഞാലോ എന്ന് തോന്നുകയാണ്. എട്ടു കോടിയോളം രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതിയില്‍ കാസര്‍കോടിനുണ്ടായത്. അത് ജില്ലയില്‍ നിന്ന് തന്നെ കണ്ടെത്താനാകുമെന്ന് മന്ത്രിക്ക് വാക്ക് നല്‍കിയിരുന്നു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും ഏറെക്കുറെ  ഈ തുക എത്തിക്കഴിഞ്ഞു. നവ കാസര്‍കോടിനായി സന്നദ്ധ സംഘടനകള്‍ ജില്ലാ ഭരണകൂടവുമായി കൈകോര്‍ക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ വി അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. മാഹിന്‍ കുന്നിലിന് 'സല്യൂട്ട് ദ സൈലന്റ് വര്‍ക്കര്‍' പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ സമ്മാനിച്ചു. നഴ്‌സിംഗ് മേഖലയില്‍ ദീര്‍ഘ കാലമായി സേവനമനുഷ്ടിക്കുന്ന പി ഉഷ, അന്നമ്മ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സി കെ അജിത് കുമാര്‍, എന്‍ എ ആസിഫ്, നഫീസത്ത് ഷിഫാനി, സവിത അഭിലാഷ് സംബന്ധിച്ചു.

കാസര്‍കോടിന്റെ വികസനം തൊട്ടറിഞ്ഞ് കലക്ടര്‍ ഡോ. ഡി സജിത് ബാബു; മഞ്ചേരി മോഡലില്‍ മെഡിക്കല്‍ കോളജ് ഉടന്‍, എയര്‍ സ്ട്രിപ്പിന്റെ സാങ്കേതിക കുരുക്കുകളും അഴിക്കുമെന്നും പ്രഖ്യാപനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District Collector, Development project, Medical College, Kasaragod District Collector D Sajith Babu on Development projects
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia