city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്ക് വായ്പ: ദുരിതമനുഭവിക്കുന്നവര്‍ക്ക് ജില്ലാ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്

ബാങ്ക് വായ്പ: ദുരിതമനുഭവിക്കുന്നവര്‍ക്ക് ജില്ലാ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്
ജില്ലാ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പരപ്പ ജി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ പ്രസംഗിക്കുന്നു

കാസര്‍കോട്: വായ്പാ വിനിയോഗത്തെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും വ്യക്തമായ അറിവില്ലാത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ക്രെഡിറ്റ് കൗണ്‍സലിങ്് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്റര്‍. സെന്ററിന്റെ നേതൃത്വത്തില്‍ ബാങ്ക് വായ്പ - വിനിയോഗവും തിരിച്ചടവും എന്ന വിഷയത്തില്‍ പരപ്പ ജി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കര്‍ഷകര്‍ക്ക് വഴികാട്ടിയായിമാറി.

ബാങ്ക് വായ്പ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, വായ്പാതുക തീരാബാധ്യതയായി മാറാതിരിക്കാനുള്ള മാര്‍ഗങ്ങള്‍, കുടിശ്ശികയായ വായ്പകള്‍ അടച്ചു തീര്‍ക്കേണ്ടതിന്റെ ആവശ്യകത, വായ്പാ കുടിശ്ശിക പിരിച്ചെടുക്കാന്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിയമ നടപടികള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം, ബാങ്കുകള്‍ നല്‍കുന്ന വിവിധതരം വായ്പകള്‍, സഹകരണ മേഖലയുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി. വായ്പാ തിരിച്ചടവിനെ നിരുത്സാഹപ്പെടുത്തുന്ന സംഘടനകളെ ഒറ്റപ്പെടുത്തേണ്ടത് നാടിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, ബാങ്കുകള്‍ നല്‍കുന്ന വായ്പാ ഇളവുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഇടപാടുകാരുടെ ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി.

സെമിനാര്‍ നബാര്‍ഡ് എ.ജി.എം എന്‍. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ അധ്യക്ഷതവഹിച്ചു. വട്ടിപ്പലിശക്കാരന്റേയും ജന്‍മികളുടേയും പീഢനങ്ങളില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷിച്ചത് സഹകരണ ബാങ്കുകളാണെന്നും അവ എന്നും നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സി എം ഇബ്രാഹിം, ജോര്‍ജ് മുത്തോലി, വി ബാലകൃഷ്ണന്‍, പാറക്കോല്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ അജിത്കുമാര്‍ മേനോന്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍ കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ സ്വാഗതവും പരപ്പ ശാഖാ മാനേജര്‍ ബി മാധവന്‍ നന്ദിയും പറഞ്ഞു.

Keywords:  Kasaragod district bank, Seminar, Parappa


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia