city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cyclone | കാസർകോട്ട് വിവിധ ഭാഗങ്ങളിൽ വൻ ചുഴലിക്കാറ്റ്; വലിയ നാശനഷ്ടം; വീടുകളും വാഹനങ്ങളും അടക്കം തകർന്നു; തൂണുകൾ ഒടിഞ്ഞു തൂങ്ങിയതോടെ വൈദ്യുതി ബന്ധവും തകരാറിലായി

kasaragod cyclone wreaks
Photo Credit: Arranged
നിരവധി തെങ്ങുകളും മറ്റ് മരങ്ങളും കടപുഴകി വീണു

 

കാസർകോട്: (KasargodVartha) ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻ ചുഴലിക്കാറ്റ്. വ്യാപകമായ നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. നിരവധി തെങ്ങുകളും മറ്റ് മരങ്ങളും കടപുഴകി വീണു. നിരവധി വീടുകൾ ഭാഗികമായി തകർന്നു. നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി ഭാഗങ്ങളിൽ കാറ്റ് വൻ നാശം വിതച്ചു. ചാത്തമത്ത് എ യു പി സ്കൂളിന് മുകളിൽ മരവും വൈദ്യുതി തൂണും വീണ്  റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. 

kasaragod cyclone wreaks

പി അമ്പു, എ കെ സുശീല, സി കെ ബാലൻ, സി കെ രവി, പ്രേമ സുധ എന്നിവരുടെ വീടുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. പാലായി കരപ്പാത്ത് തുടങ്ങിയ ഭാഗങ്ങളിലും നിരവധി തെങ്ങുകളും മരങ്ങളും കടപുഴകിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

 

kasaragod cyclone wreaks

നീലേശ്വരം കൊട്രച്ചാലിലും കാറ്റ് നാശം വിതച്ചു. വൈദ്യുതി തൂണുകളും സർവീസ് വയറുകളും തെങ്ങും മരവും വീണ് തകർന്നു. തൃക്കരിപ്പൂർ കൊയോങ്കരയിലും ചുഴലിക്കാറ്റ് നാശം വിതച്ചു. തെങ്ങും മരവും വൈദ്യുതി തൂണുകളും നിരവധി വീടുകളുടെ ആസ്ബെസ്റ്റോസ് ഷീറ്റുകളും തകർന്നു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റിയാണ് തടസപ്പെട്ട റോഡ് ഗതാഗതം പുന:സ്ഥാപിച്ചത്. തടസപ്പെട്ട വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിന് ഊർജിതമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

kasaragod cyclone wreaks

കാസർകോട് കലക്ടറേറ്റ്‌ വളപ്പിലെ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് വൈദ്യുതി തൂണുകളും തകർന്നു. കെഎസ്ഇബി ചെർക്കള വിഭാഗത്തിലെ ഇരിയണ്ണി, പാടി, ചൂരി, ബെള്ളിപ്പാടി തുടങ്ങിയ പ്രദേശങ്ങളിലും നാശനഷ്ടം റിപോർട് ചെയ്തിട്ടുണ്ട്.

kasaragod cyclone wreaks

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ബാലാമണിയുടെ ഹോടെൽ കാറ്റിൽ പൂർണമായും തകർന്നു. മരം പൊട്ടി വീണ്, വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എളേരിത്തട്ട് മങ്കത്തിലെ  ആമ്പിലേരി മനോജിന്റെ ഓടോറിക്ഷയും  തകർന്നു. വീടിനോട് ചേർന്നുള്ള തേക്ക് മരം കാറ്റിൽ കടപുഴകി വീഴുകയായിരുന്നു. കല്ലൂരാവിയിലെ റഹീമയുടെ ഇരുനില വീടിന് മുകളിലെ അലൂമിനിയം ഷീറ്റുകൾ ഇരുമ്പ് തൂൺ ഉൾപ്പെടെ തകർന്ന് വീണു. അര കിലോമീറ്റർ ദൂരത്ത് മറ്റൊരു വീടിന് മുകളിലേക്കാണ് ഷീറ്റുകൾ വീണത്. ഈ വീടിനും കേടുപാട് സംഭവിച്ചു. കല്ലൂരാവിയിലെ അംഗനവാടി കെട്ടിടവും വീടും തകർന്നു. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപം മരം പൊട്ടിവീണ് ഓടോറിക്ഷ  തകർന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന കാറിനും കേടുപാട് സംഭവിച്ചു.

kasaragod cyclone wreaks

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia