city-gold-ad-for-blogger

ബാറിൽ നിന്നിറങ്ങിയ കോടതി ജീവനക്കാരൻ്റെ കാറിടിച്ച് 6 വയസുകാരനും യാത്രക്കാരനും പരിക്ക്

Court Employee's Car Hits Parked Car and Scooter in Kasaragod's Vidyanagar, Injuring 6-Year-Old and Rider
Photo: Arranged

● കാസർകോട് വിദ്യാനഗർ ജംഗ്ഷനിലാണ് സംഭവം.
● കോട്ടയം സ്വദേശിയായ അനീഷ് ജോൺ എന്ന കോടതി ജീവനക്കാരനാണ് അപകടമുണ്ടാക്കിയത്.
● കാറിൻ്റെ പിൻസീറ്റിലുണ്ടായിരുന്ന ജലാൽ സൂഫിയാനാണ് പരിക്കേറ്റ കുട്ടി.
● ചെർക്കള സ്വദേശി മുഹമ്മദ് അഷറഫാണ് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയത്.
● അനീഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

​​​കാസർകോട്: (KasargodVartha) ബാറിൽ നിന്നും ഇറങ്ങിയ കോടതി ജീവനക്കാരൻ്റെ അശ്രദ്ധ നിറഞ്ഞ ഡ്രൈവിങ് കാരണം കാസർകോട് വിദ്യാനഗറിൽ വാഹനാപകടം. ഞായറാഴ്ച (26.10.2025) രാത്രി 10:50 മണിയോടെയാണ് വിദ്യാനഗർ ജംഗ്ഷന് സമീപം സംഭവം നടന്നത്. അപകടത്തിൽ ആറുവയസുകാരനായ കുട്ടിക്കും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റതായി പൊലീസിൽ പരാതി ലഭിച്ചു.

കോട്ടയം സ്വദേശിയായ അനീഷ് ജോൺ എന്ന കോടതി ജീവനക്കാരനാണ് അപകടമുണ്ടാക്കിയതെന്നാണ് ചെർക്കള ബംബ്രാണി നഗറിലെ മുഹമ്മദ് അഷറഫ് നൽകിയ പരാതി. വിദ്യാനഗർ ജംഗ്ഷന് സമീപം സാധനം വാങ്ങുന്നതിനായി കെ എൽ 14 ടി 200 നമ്പർ കാർ റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഈ സമയം കാസർകോട് ഭാഗത്തുനിന്ന് അനീഷ് ജോൺ ഓടിച്ചു വന്ന കെ എൽ 35 ജി 8489 നമ്പർ കാർ അശ്രദ്ധയായി ഓടിച്ച് അഷറഫിൻ്റെ കാറിലും, സമീപം നിർത്തിയിട്ടിരുന്ന കെ എൽ 14 എ ബി 1694 നമ്പർ സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പാർക്ക് ചെയ്ത കാറിലും സ്കൂട്ടറിലും ഇടിച്ച ശേഷമാണ് അനീഷ് ജോൺ ഓടിച്ച കാർ നിന്നതെന്ന് പരാതിപ്രകാരം പൊലീസ് വ്യക്തമാക്കി. 

അപകടത്തിൽ കാറിൻ്റെ പിറകുവശത്ത് ഇരിക്കുകയായിരുന്ന മുഹമ്മദ് അഷറഫിൻ്റെ മകൻ ആറുവയസ്സുള്ള ജലാൽ സൂഫിയാനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റുവെന്നാണ് മുഹമ്മദ് അഷറഫ് കാസർകോട് ടൗൺ പൊലീസിന് നൽകിയ പരാതി. വിവരമറിഞ്ഞ് വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി അനീഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു.

അപകടം നടന്ന സ്ഥലം കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇയാളെ ടൗൺ പൊലീസിന് കൈമാറി. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞാൽ അതിൻ്റെ വകുപ്പ് കൂടി ചേർത്ത് കോടതിക്ക് നൽകുമെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു. സംഭവത്തിൽ കോടതി ജീവനക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ അപകടവാർത്ത എത്രത്തോളം ഗൗരവകരമാണ്? മദ്യപിച്ച് വാഹനമോടിക്കുന്നവരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Court employee Aneesh John's car hit parked vehicles in Kasaragod, injuring a 6-year-old child and a scooter rider.

#KasargodAccident #CourtEmployee #DrunkDriving #RoadSafety #Vidyanagar #ChildInjured

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia