വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കാറോടിച്ച് ആശുപത്രിയിലെത്തി; കളക്ടറേറ്റിലെ യുഡി ക്ലർക്കിൻ്റെ നില അതീവ ഗുരുതരം
● ഐസ്ക്രീമിൽ വിഷം കലർത്തി കഴിച്ചതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
● വിഷാദ അവസ്ഥയിലായതിനാൽ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയതായി സൂചന
● ഓഫീസിലെത്തിയ ശേഷവും യാത്രയ്ക്കിടയിലുമാണ് ഐസ്ക്രീം കഴിച്ചതെന്ന് സംശയിക്കുന്നു
● വിവരമറിഞ്ഞ് ഗൾഫിലുള്ള ഭർത്താവ് കോഴിക്കോട്ടെ ആശുപത്രിയിലെത്തി; പൊലീസ് അന്വേഷണം ഊർജിതം
കാസർകോട്: (KasargodVartha) കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ യുഡി ക്ലർക്കായ യുവതിയെ വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെങ്കള അതൃകുഴിയിലെ ആശാലതയെയാണ് (43) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ കളക്ടറേറ്റിൽ ഇവർ ജോലിക്കെത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം 2.30 മണിയോടെ ചെങ്കള സഹകരണ ആശുപത്രിയിൽ സ്വന്തമായി കാർ ഓടിച്ച് എത്തിയ ഇവർ വിഷാംശം ഉള്ളിൽ ചെന്നതായി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇവരെ ചെങ്കള ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് സ്ഥിതി അതീവ ഗുരുതരമാണെന്ന് കണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പൊലീസ് എസ്കോർട്ടോടെ മാറ്റിയത്.
വിഷാംശം ഉള്ളിൽച്ചെന്നത് ഐസ്ക്രീമിലൂടെയെന്ന് സംശയം
വിഷാദ അവസ്ഥയിലായതിനാൽ താൻ 3 ഐസ്ക്രീം കപ്പുകളിലാക്കി വിഷാംശം ഉള്ളിൽച്ചെന്നതെന്നാണ് വിവരമറിഞ്ഞെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവർ മൊഴി നൽകിയതെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച പതിവുപോലെ സ്വന്തം വാഹനത്തിൽ ജോലിക്കെത്തിയ ഇവർ യാത്രയ്ക്കിടയിലും ഓഫീസിലെത്തിയ ശേഷവും വിഷാംശം കലർത്തിയ ഐസ്‌ക്രീം കഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
വിവരമറിഞ്ഞ് ഗൾഫിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് കോഴിക്കോട്ടെ ആശുപതിയിലെത്തിയിട്ടുണ്ട്. ഇവർക്ക് 9-ലും 3-ലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. സംഭവമറിഞ്ഞ് സഹപ്രവർത്തകരും മറ്റുള്ളവരും ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ എത്തിയിരുന്നു.
പൊലീസ് അന്വേഷണം ഊർജിതം
കളക്ടറേറ്റിലെ റിക്രിയേഷൻ ക്ലബിലടക്കം സജീവമായിരുന്ന യുവതി ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം സജീവമായി ചർച്ചകളിൽ പങ്കാളിയായിരുന്നു. യുവതിയുടെ മൊഴിയിൽ കൂടുതൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോയെന്ന് കാസർകോട് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 43-year-old Kasaragod UD clerk is critical after alleged poisoning.
#KasaragodNews #CollectorateStaff #KeralaPolice #KozhikodeMedicalCollege #MentalHealthAwareness #KeralaNews #AparnaNews






