കാസര്‍കോട് കളക്ടര്‍ മണല്‍ മാഫിയക്കെതിരെ പണി തുടങ്ങി; നേരിട്ടിറങ്ങി വേട്ട
Nov 8, 2018, 22:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2018) കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു മണല്‍ മാഫിയകള്‍ക്കെതിരെ പണി തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക വാഹനം ഒഴിവാക്കി മറ്റു സര്‍ക്കാര്‍ വാഹനങ്ങളില്‍ പുലര്‍ച്ചെ നാലു മണി മുതല്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായത് ആറ് ടിപ്പറുകളും, രണ്ട് ജെസിബിയും, രണ്ട് പൂഴിലോറികളും എസ്‌കോട്ട് പോവുകയായിരുന്ന ഒരു കാറും ബൈക്കും. കല്യോട്ട് നിന്നും മൂന്ന് ടിപ്പറും, ഒരു ജെസിബിയും. തെക്കിലില്‍ നിന്ന് മൂന്ന് ടിപ്പറും ഒരു ജെസിബിയും. ഉപ്പള ഉജാര്‍ ഉള്‍വാറില്‍ നിന്നും രണ്ട് പൂഴിലോറികളുമാണ് പിടിച്ചെടുത്തത്.
മണല്‍മാഫിയകള്‍ വ്യാപകമായി കുന്നിടിച്ച് മണല്‍ കടത്തുകയും പുഴകളില്‍ നിന്നും വന്‍തോതില്‍ മണല്‍ കടത്തുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാതെ വന്നപ്പോഴാണ് കളക്ടര്‍ തന്നെ നേരിട്ട് മണല്‍ വേട്ടക്കിറങ്ങിയത്. കളക്ടര്‍ക്കൊപ്പം കാസര്‍കോട് ആര്‍ഡിഒ സമദ്ഷ, റവന്യൂ ഉദ്യോഗസ്ഥരായ ബിജോയി, മുഹമ്മദ്കുഞ്ഞി, ഡ്രൈവര്‍മാരായ ശ്രീജിത്ത്, ജ്യോതിഷ്, ഗണ്‍മാന്‍ ദിലീഷ്‌കുമാര്‍ എന്നിവരും മണല്‍വേട്ട സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod Collector tighten inspection against Sand Mafia, Kasaragod, News, District Collector, Sand mafia.
Keywords: Kasaragod Collector tighten inspection against Sand Mafia, Kasaragod, News, District Collector, Sand mafia.