Achievement | കാസർകോട് ജില്ലാ കലക്ടർക്ക് വീണ്ടും സംസ്ഥാന പുരസ്കാരം; ബഹുമതി ഡിജിറ്റൽ സർവേയിലെ മികവിന്

● റവന്യൂ മന്ത്രി കെ. രാജനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
● വില്ലേജ് തലത്തിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.
● ഉജാർ ഉളുവാർ വില്ലേജിൽ ആദ്യമായി ഡിജിറ്റൽ സർവേ പൂർത്തിയാക്കി.
കാസർകോട്: (KasargodVartha) ജില്ലാ കലക്ടർ കെ ഇമ്പശേഖറിന് വീണ്ടും സംസ്ഥാന പുരസ്കാരം. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിച്ചതിനാണ് പുരസ്കാരം. റവന്യൂ മന്ത്രി കെ രാജനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിലും കെ ഇമ്പശേഖർ വലിയ പങ്കുവഹിച്ചതായി മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി പ്രത്യേക അദാലത്തുകൾ വില്ലേജ് തലത്തിൽ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ഉജാർ ഉളുവാർ വില്ലേജിൽ കലക്ടർ അദാലത്ത് സംഘടിപ്പിച്ചിരുന്നു. തളങ്കര ഉൾപ്പെടെയുള്ള മറ്റു വില്ലേജുകളിലും ജില്ലാ കലക്ടർ നേരിട്ടെത്തി അദാലത്തുകൾ നടത്തി.
ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ജനങ്ങളും നൽകിയ പിന്തുണയ്ക്ക് കെ ഇമ്പശേഖർ നന്ദി പറഞ്ഞു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച മികച്ച ജില്ലാ കലക്ടർക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്കാരവും കെ ഇമ്പശേഖറിന് ലഭിച്ചിരുന്നു. ജില്ലാ കലക്ടർ നേതൃത്വം നൽകിയ ഐലീഡ് പദ്ധതിക്ക് 2024 വർഷത്തെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരവും ലഭിച്ചു.
ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Kasaragod District Collector K Inbasekar has received another state award for his exceptional work in organizing and executing digital survey initiatives in the district. Revenue Minister K Rajan announced the award, acknowledging the Collector's significant contribution to the successful completion of the project.
#DigitalSurvey #Kasaragod #StateAward #Kerala #Collector #Governance