city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകട സാധ്യത മേഖലകളിൽ പ്രത്യേക ശ്രദ്ധ; കാസർകോട് കളക്ടറുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ യോഗം

Exterior view of Kasaragod Collectorate building.
Photo: Arranged

● ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
● ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ ചർച്ചയായി.
● അപകട സാധ്യതയുള്ള കുടുംബങ്ങളെ മാറ്റുന്നത് വിലയിരുത്തി.
● അടിയന്തര ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും ചർച്ച ചെയ്തു.
● കടലാക്രമണ ഭീഷണി നേരിടാൻ ഡിസാസ്റ്റർ പ്ലാൻ.
● ദേശീയപാത നിർമ്മാണം മൂലമുള്ള പ്രശ്നങ്ങളും ചർച്ചയായി.

കാസർകോട്: (KasargodVartha) ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇതിനോടകം നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വിശദീകരിച്ചു. 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ദുരന്ത നിവാരണത്തിനായി സ്വീകരിച്ചിരിക്കുന്ന നടപടികൾ, ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ, അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് മാറ്റേണ്ട കുടുംബങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ആരംഭിക്കേണ്ട ക്യാമ്പുകൾ, മുൻകരുതലുകൾ, കാലവർഷ മുന്നൊരുക്ക ശുചീകരണ പ്രവർത്തനങ്ങൾ, ഖനനം, ക്വാറികൾ, കടലാക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ, മലയോര മേഖലകളിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ, ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധപ്രവർത്തകർ, ദുരന്തം സംഭവിച്ചാൽ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങൾ, വൈദ്യുതി, കുടിവെള്ളം, ഗതാഗത ക്രമീകരണം തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. ദേശീയപാത നിർമ്മാണം, മണ്ണിടിച്ചിൽ, വിള്ളൽ എന്നിവയും ചർച്ചാവിഷയമായിരുന്നു.

Exterior view of Kasaragod Collectorate building.

ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം നേരത്തെ ചേർന്ന് വിശദമായ ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിനു പുറമെയാണ് ജില്ലയിലെ പൊതുവായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സംയുക്ത യോഗം വിളിച്ചുചേർത്തത്.

കാസർകോട് ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!

 

Summary: Kasaragod District Collector K. Imbasekar chaired a joint meeting with local self-government bodies to discuss disaster preparedness, focusing on vulnerable areas, monsoon readiness, and coastal erosion.

#Kasaragod #DisasterManagement #KeralaFloods #MonsoonPreparedness #LocalGovernance #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia