city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സംഘര്‍ഷം: ഡി.ഐ.ജി, എസ്. ശ്രീജിത്തിന്റെ സൗഹൃദ പോലീസ് പാക്കേജ് തള്ളി

കാസര്‍കോട് സംഘര്‍ഷം: ഡി.ഐ.ജി, എസ്. ശ്രീജിത്തിന്റെ സൗഹൃദ പോലീസ് പാക്കേജ് തള്ളി
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ അങ്ങിങ്ങായി ഇടക്കിടെ തലപൊക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശ്വാശ്വതമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകളുള്ള ഉത്തരമേഖല ഡിഐജി എസ് ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പാടെ തള്ളി. കഴിഞ്ഞ ഒക്‌ടോബറില്‍ കാഞ്ഞങ്ങാട് മേഖലയില്‍ ഉടലെടുത്ത കലാപത്തെ തുടര്‍ന്നാണ് ജില്ലയില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കുന്നതിന് ഭാവി പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡി ഐജി പ്രത്യേക പാക്കേജിന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് അന്ന് ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഡിഐജിയുടെ റിപ്പോര്‍ട്ട് പാടെ തള്ളിക്കളഞ്ഞുകൊണ്ട് കാസര്‍കോടിന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.

കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയില്‍ നടത്തിയ അഞ്ച് ദിവസം നീണ്ടുനിന്ന സ്‌നേഹ സന്ദേശ യാത്ര സമാപിക്കുന്ന ദിവസം തൃക്കരിപ്പൂരിലെ സമാപനചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്നു. ഡിഐജി എസ് ശ്രീജിത്ത് തയ്യാറാക്കിയ സൗഹൃദ പോലീസ് പാക്കേജിനെക്കുറിച്ച് ചെന്നിത്തലയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തി. സൗഹൃദ പോലീസ് പാക്കേജ് മുസ്ലിം ലീഗ് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതിനെതുടര്‍ന്ന് ധനകാര്യവകുപ്പും എതിര്‍ക്കുന്നതിനാല്‍ നടപ്പാക്കാന്‍ പ്രയാസമാണെന്നാണ് ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായത്. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ പാക്കേജിന് രൂപം നല്‍കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ കലാപങ്ങളാക്കി മാറ്റുന്നുവെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെതുടര്‍ന്ന് ഡിഐജി തയ്യാറാക്കിയ 200 അംഗ സൗഹൃദ പോലീസ് പദ്ധതി അപ്പാടെ സംസ്ഥാന സര്‍ക്കാര്‍ വിഴുങ്ങുകയായിരുന്നു.

തീരദേശങ്ങളിലും ഉള്‍നാടുകളിലുമുള്ള 20 വീതമടങ്ങുന്ന കുടുംബങ്ങള്‍ക്ക് ഒരു പോലീസ് എന്ന പദ്ധതിയാണ് ഡിഐജിയുടേത്. ഇവര്‍ കുടുംബങ്ങളിലെ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ എന്നിവയില്‍ പങ്കാളികളാകുക, പെട്ടെന്ന് സ്ഥലം മാറ്റം നടക്കാത്ത രീതിയില്‍ നിയമിക്കുക തുടങ്ങി അനേക സവിശേഷതകള്‍ സൗഹൃദ പോലീസിന് ഉണ്ടായിരുന്നു. പോലീസിന്റെ സാന്നിധ്യം കുടുംബങ്ങള്‍ക്കിടയില്‍ ഏത് വിധേയനയും ഉള്‍ക്കൊള്ളാനാകില്ലെന്ന നിലപാടിലായിരുന്നു ലീഗ്. നിരവധി പാക്കേജുകള്‍ സമര്‍പ്പിച്ചശേഷവും നിരവധി തവണ സാമൂദായിക സംഘര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തു. ഈ സമയത്തൊക്കെ പാക്കേജ് ഓര്‍മ്മിച്ചുകൊണ്ട് ഡിഐജി മുഖ്യമന്ത്രിക്ക് എഴുതി. പക്ഷെ ഫലമുണ്ടായില്ല. സ്‌നേഹ സന്ദേശയാത്രയ്ക്കിടയിലാണ് ഡിഐജിയുടെ പാക്കേജിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും രമേശ് ചെന്നിത്തലയെ ഓര്‍മ്മിപ്പിച്ചത്. ഇത് ഏത് വിധേനയും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി സ്‌നേഹ സന്ദേശ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ രമേശ് ചെന്നിത്തലക്ക് അപ്പോഴാണ് ഡിഐജിയുടെ പാക്കേജ് നടപ്പാക്കാത്തതിന്റെ പൊരുള്‍ പിടികിട്ടിയത്.ലീഗിന്റെ അതൃപ്തി പരിഗണിച്ചുകൊണ്ടാണ് പുതിയ നിര്‍ദ്ദേശം പുറത്ത് വന്നത്.

കാസര്‍കോട് ജില്ലയില്‍ പോലീസ് സേനയില്‍ 175 തസ്തികകള്‍ അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത്. അതെസമയം ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ 800 തസ്തിക എടുത്ത് പറഞ്ഞിരുന്നു. ഏതാണ്ട് 20 കോടി രൂപയുടെ അധിക ബാധ്യത വരുന്ന പാക്കേജാണ് ഡിഐജിയുടേത്. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചത് 5.85 കോടി രൂപയാണ്. പോലീസിന് കൂടുതല്‍ ബൈക്കുകള്‍, ജീപ്പുകള്‍ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് ഈ തുക കൂടുതലായും വിനിയോഗിക്കുക.

Keywords:  Kasaragod clash, DIG S.Sreejith,  Package, Rejected, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia