നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ ' അപൂര്‍വ്വ കലാവിതറു ' നാടകസംഘം കൊല്‍ക്കത്തയിലേക്ക്
Jul 26, 2012, 16:39 IST
കുഹു കുഹു കോകിലെ, പക്ഷി ലോകദല്ലി ഒന്തു പ്രസംഗ, പഞ്ചഭൂത എന്നീ നാടകങ്ങളാണ് മുമ്പ് അരങ്ങിലെത്തിച്ചത്. 'അപൂര്‍വ കലാവിതറു' സാരഥി ഉമേശ് സാലിയനാണ് ഇവ മൂന്നും സംവിധാനം ചെയ്ത് വേദിയിലെത്തിച്ചത്.
ബദിയഡുക്ക, കളത്തൂര്‍, സുങ്കതകട്ടെ, പൈവളികെ എന്നീ തുളുനാടന്‍ ഗ്രാമീണ മേഖലയിലെ 18 കുട്ടികളാണ് ഇക്കുറി നാടകത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ് സംഘവും ദേശീയ നാടകോത്സവത്തില്‍ നാടകം അവതരിപ്പിക്കും. മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഒറീസ, ബംഗാളി തുടങ്ങി 14 ഭാഷകളിലെ നാടകങ്ങളാണ് നാടകോത്സവത്തില്‍ മാറ്റുരയ്ക്കുക.
Keywords: Kasaragod, Drama, Kolkata, Drama Team.