റിയാദിലെ വാഹനാപകടം: ജുഹൈനയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Jan 29, 2013, 20:30 IST
കാസര്‍കോട്: സൗദിയില്‍ പിതാവായ ഡോക്ടര്‍ ഓടിച്ച കാര്‍ ഡിവൈഡറിലിടിച്ച് ബദിയഡുക്ക ചെടേക്കാല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ചെടേക്കാല്‍ സ്വദേശിയും റിയാദിലെ ശിഫ അല്‍ബുറൈദ പോളിക്ലിനിക്കിലെ ദന്തഡോക്ടറുമായ അഷ്‌റഫിന്റയും ബുറൈദ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായ നഫീസത്തിന്റെയും മകളായ ജുഹൈന അഷ്‌റഫാണ് (14) തിങ്കളാഴ്ച വാഹനാപകടത്തില്‍ മരിച്ചത്. ബുറൈദ ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് ജുഹൈന.
ദമാമിലേക്ക് പോകും വഴി റിയാദില്‍ നിന്ന് 150 കിലോ മീറ്ററകലെ ശുര്‍ത്ത ഖുറൈസിലാണ് വാപനാപകടമുണ്ടായത്. ജുഹൈനയുടെ പിതാവ് അഷ്‌റഫാണ് കാറോടിച്ചിരുന്നത്. അപകടത്തില്‍ ഡോക്ടര്‍ അഷ്‌റഫിനും നഫീസത്തിനും പരിക്കേറ്റിരുന്നു. ഇവരുടെ നില തൃപ്തികരമാണ്. അഷ്‌റഫും കുടുംബവും വര്‍ഷങ്ങളായി റിയാദിലാണ് സ്ഥിരതാമസം. മരിച്ച ജുഹൈനയുടെ സഹോദരി ദുജാന തൃശൂരില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്. ഇടയ്ക്കിടെ മാത്രമെ അഷ്‌റഫും കുടുംബവും നാട്ടിലെത്താറുള്ളൂ.
നാട്ടില്‍ നിന്നും വിസിറ്റിംഗ് വിസയില്‍ ദമാമിലെത്തിയ അഷ്‌റഫിന്റെ മാതാവിനെ കണ്ടതിനു ശേഷം ചൊവ്വാഴ്ച ഭാര്യയെയും മകളെയും നാട്ടിലേക്കയക്കാനുള്ള യാത്രയിലാണ് ദുരന്തമുണ്ടായത്. ചെടേക്കാല്‍ സ്വദേശിയായ അഷ്‌റഫ് പത്തു വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ജോലി ചെയ്തു വരികയാണ്. ബുറൈദയിലെ പൊതു വേദിയായ പാരന്‍സ് ഫോറം പ്രസിഡന്റായ ഇദ്ദേഹം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റുകൂടിയാണ്. ജുഹൈനയുടെ മരണത്തില്‍ അനുശോചിച്ച് ബുറൈദ ഇന്ത്യന്‍ സ്‌കൂളിന് ചൊവ്വാഴ്ച അവധി നല്‍കിയതായി ചെയര്‍മാന്‍ ഡോക്ടര്‍ നസിമുദ്ദിന്‍ അറിയിച്ചു.
Related News:
സൗദിയില്‍ വാഹനാപകടം: കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചു
Keywords: Riyadh, Vehicle, Accident, Kasaragod, Saudi Arabia, Car, Badiyadukka, Natives, Student, Death, Obituary.