city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rain | കാസർകോട്ട് തിങ്കളാഴ്ച റെഡ് അലർട്ട്; അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്; അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ

kasaragod central meteorological department announced red a
Image generated by Meta Ai

മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദയതകൾ വർധിപ്പിക്കും

കാസർകോട്: (KasargodVartha) ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച (ജൂലൈ 15) റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് 15, 16 തീയതികളിൽ നിരോധനവും ഏർപ്പെടുത്തി. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർകെ ഇമ്പശേഖർ അറിയിച്ചു. വിവിധ വകുപ്പുകളും പൊതു ജനങ്ങളും മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 

ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറിൽ 115.6  മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകൾ വർധിപ്പിക്കും.  റവന്യു, താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിലും പൊലീസ്, കെഎസ്ഇബി,  ഫിഷറീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്ന് കലക്ടർ അറിയിച്ചു

അടിയന്തിരമായി വിളിച്ചു ചേർത്ത ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ. റാണിപുരം, കോട്ടഞ്ചേരി ഉൾപ്പടെയുള്ള ഹിൽ ടൂറിസം കേന്ദ്രങ്ങളിലും മലയോരത്ത് വെള്ളച്ചാട്ടങ്ങളുള്ള മേഖലകളിലും പള്ളിക്കര ബേക്കൽ, ചെമ്പരിക്ക, ഹൊസ്ദുർഗ് കൈറ്റ് ബീച്ച് ഉൾപ്പെടെ എല്ലാ ബീച്ചുകളിലും ജൂലൈ 15, 16 തീയതികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കുന്നുവെന്ന് പൊലീസ്, ഡിടിപിസി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും.

നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. അവ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും നിർമാണ കരാർ കമ്പനികളുടെ പ്രതിനിധികൾക്കും കലക്ടർ നിർദേശം നൽകി.

പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.. 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ നൈറ്റ് പട്രോളിംഗ് ഉൾപ്പടെയുണ്ടാകും. ആവശ്യമായി വന്നാൽ പൊലീസ് വാഹനങ്ങൾ വഴി തിരിച്ചുവിടാൻ നടപടി സ്വീകരിക്കും. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

kasaragod central meteorological department announced red a

ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻ കൂട്ടി കണ്ട് ആവശ്യമായ തയ്യറെടുപ്പുകൾ ജ കൈക്കൊള്ളും. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ തുടങ്ങിയവ അടിയന്തരമായി അപകട സാധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധകൾ നടത്താൻ സംസ്ഥാന വൈദ്യുതി ബോർഡിന് നിർദേശം നൽകി. 

അതിശക്തമായ മഴ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിനും കാരണമാകും. അതുകൊണ്ട് മലയോരങ്ങളിലെ  ജലാശയങ്ങളിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തുന്നത് രാത്രിയിലും മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകൾ വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2023 ൽ വൾനറബിൾ ഗ്രൂപ്പ് (Vulnerable Group) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കുന്നതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കും.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia