city-gold-ad-for-blogger

Case | വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ ദളിത് യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്

kasaragod case filed against man for allegedly abusing dali
Representational image generated by Meta AI

● അന്വേഷണം സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് 
● വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം 
● ക്വാർടേഴ്സിലും മറ്റു സ്ഥലങ്ങളിലും പീഡനത്തിന് ഇരയാക്കിയെന്ന് പരാതി 

കാസർകോട്: (KasargodVartha) നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ഒരു വർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ വനിതാ പൊലീസ് കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനും വ്യാപാര സ്ഥാപനത്തിൽ യുവതിയോടൊപ്പം ജോലിക്കാരനുമായ ശരത്തി (27) നെതിരെയാണ് പൊലീസ് കേസെടുത്തത്.

യുവതി താമസിക്കുന്ന ക്വാർടേഴ്സിലും, മറ്റ് പല സ്ഥലങ്ങളിൽ കൊണ്ടുപോയും ഒരു വർഷകാലത്തോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് യുവതി വനിതാ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്നും യുവാവ് പിൻമാറിയതോടെയാണ് യുവതി പരാതിയുമായി വനിതാ പൊലീസിനെ സമീപിച്ചത്.

kasaragod case filed against man for allegedly abusing dali

കേസ് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് (എസ്എംഎസ്) കൈമാറിയതായി വനിതാ എസ്ഐ കെ അജിത പറഞ്ഞു. എസ്എംഎസ് ഡിവൈഎസ്പി പ്രേംസദനാണ് അന്വേഷണ ചുമതല. കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതി കർണാടകയിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

#KasaragodCrime #DalitWoman #MarriagePromise #PoliceCase #KeralaNews #Justice

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia