ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം പൊട്ടിവീണു; ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

● വിദ്യാനഗറിലാണ് സംഭവം.
● വൈദ്യുതി ലൈനുകളും പൊട്ടിവീണു.
● അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തി.
● കാറിന് വലിയ കേടുപാടുകൾ സംഭവിച്ചു.
● ഗതാഗതം തടസ്സപ്പെട്ടു.
കാസര്‍കോട്: (KasargodVartha) വിദ്യാനഗര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം പൊട്ടിവീണു. അത്ഭുതകരമായി ഡ്രൈവര്‍ രക്ഷപ്പെട്ടു.
വിദ്യാനഗര്‍ സ്വദേശി പവിത്രനാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാര്‍ റോഡിലൂടെ പോകുമ്പോള്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ മരം ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ച് വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതിന് ശേഷമാണ് ഡ്രൈവറെ പുറത്തിറക്കിയത്. അപകടത്തില്‍ കാറിന് വലിയ കേടുപാടുകള്‍ സംഭവിച്ചു.
അഗ്‌നിരക്ഷാസേന മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എം സതീശന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഒ കെ പ്രജിത്, കെ സതീഷ്, മുഹമ്മദ് സിറാജ്, സോബിന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്ത് മുൻകരുതലുകൾ എടുക്കണം? ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക.
Article Summary: Tree falls on moving car in Kasaragod, driver miraculously escapes.
#Kasaragod #TreeFall #CarAccident #DriverEscape #KeralaNews #RoadSafety