Solidarity | വയനാടിന് കൈത്താങ്ങാകാൻ കാസർകോട്ട് ബസുകളുടെ കാരുണ്യയാത്ര; ഏറ്റെടുത്ത് യാത്രക്കാർ
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
കാസർകോട്: (KasargodVartha) വയനാടിന് കൈത്താങ്ങാകാൻ ജില്ലയിൽ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര. ബസുടമകളുടെ ഈ ഉദ്യമം യാത്രക്കാർ ഏറ്റെടുത്തു. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേർസ് ഫെഡറേഷൻ കാസർകോട് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിലാണ് വയനാടിനൊരു കൈത്താങ്ങ് എന്ന ചലൻജുമായി കാരുണ്യ യാത്ര വ്യാഴാഴ്ച ജില്ലയിലുടനീളമുള്ള സ്വകാര്യ ബസുകൾ നടത്തുന്നത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻ എ നെല്ലിക്കുന്ന് എംഎൽഎ കാരുണ്യ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.
അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, കാഞ്ഞങ്ങാട് സബ് കലക്‌ടർ സൂഫിയാൻ അഹ്‌മദ്, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ പൊലീസ് മേധാവി പി ബിജോയ്, ആർ ടി ഒ സജി പ്രസാദ്, ഗിരികൃഷ്‌ണൻ (സിഐടിയു), ശരീഫ് കൊടവഞ്ചി (എസ് ടി യു) എന്നിവർ സംസാരിച്ചു. താലൂക് സെക്രടറി സി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
#Kerala, #Wayanad, #floodrelief, #solidarity, #bus, #transport, #charity