പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കോണിപ്പടി നിർമ്മാണം വിവാദത്തിൽ
● ഒന്നാം നിലയിലെ വ്യാപാരികൾക്ക് വേണ്ടിയാണ് കോണിപ്പടി.
● താഴത്തെ നിലയിലെ കടകൾക്ക് ഇത് തടസ്സമാകും.
● വാഹനങ്ങളിൽ സാധനങ്ങൾ ഇറക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
● രണ്ട് കോണിപ്പടികളാണ് ദേശീയപാത നിർമ്മാണത്തിനായി പൊളിച്ചുമാറ്റിയത്.
● നാല് ലക്ഷം രൂപ ചെലവിലാണ് രണ്ടിടത്തും നിർമ്മാണം.
കാസർകോട്: (KasargodVartha) ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കോൺക്രീറ്റ് കോണിപ്പടി പൊളിച്ചുമാറ്റിയതിന് പകരം നഗരസഭ നിർമ്മിക്കുന്ന ഇരുമ്പ് കോണിപ്പടിക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമായി.
പുതിയ ബസ് സ്റ്റാൻഡിൻ്റെ വടക്കുഭാഗത്താണ് പഴയ കോണിപ്പടിക്ക് പകരം ഇരുമ്പ് കോണിപ്പടി നിർമ്മിക്കുന്നത്. പൊളിച്ചുമാറ്റിയശേഷം ബാക്കി വന്ന ഭാഗത്തേക്കാണ് പുതിയ ഇരുമ്പ് പടി സ്ഥാപിക്കുന്നത്. താഴെനിന്ന് നേരിട്ട് സ്ലാബിൽ ഉറപ്പിക്കുന്നതിന് പകരം പുറത്ത് തള്ളിനിൽക്കുന്ന ഭാഗത്തേക്ക് ഇരുമ്പ് പടി ഉറപ്പിചിരിക്കുന്നത്. ഇത് അശാസ്ത്രീയമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒന്നാം നിലയിലെ കടമുറികളിലെ വ്യാപാരികളുടെ സൗകര്യം മുൻനിർത്തിയാണ് പടി നിർമിക്കുന്നത്.
എന്നാൽ, താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രധാന പരാതി. ബസ്സിറങ്ങി പോകുന്ന യാത്രക്കാർക്കും ഈ കോണിപ്പടി തടസ്സമായി മാറുമെന്നും പറയുന്നു. ദേശീയപാത നിർമ്മാണത്തിന് മുമ്പ് പുറത്തേക്ക് രണ്ട് കോൺക്രീറ്റ് കോണിപ്പടികളാണ് ഇവിടെയുണ്ടായിരുന്നത്. അവ രണ്ടും പൊളിച്ചുനീക്കി. നാല് ലക്ഷം രൂപയോളം ചെലവിലാണ് രണ്ടിടത്തും നിർമാണം നടത്തുന്നത്. അതിലൊരു സ്ഥലത്താണ് ഇപ്പോൾ പുതിയ ഇരുമ്പ് കോണിപ്പടി നിർമ്മിക്കുന്നത്. ഈ നിർമ്മാണമാണ് നിലവിൽ വിവാദമായിരിക്കുന്നത്.
താഴത്തെ നിലയിലെ വ്യാപാരികൾക്ക് ഈ കോണിപ്പടി വലിയ തടസ്സമായി മാറാനിടയുണ്ടെന്നും വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കാനും ഇറക്കാനും ബുദ്ധിമുട്ട് നേരിടുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കാസർകോട്ടെ വ്യാപാരികൾ ഉന്നയിക്കുന്ന പ്രശ്നം ന്യായമാണോ?
Article Summary: Construction of a new staircase at Kasaragod bus stand causes controversy.
#Kasaragod #BusStand #ConstructionControversy #MerchantsProtest #KeralaNews #UrbanDevelopment






