city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Safety | കാസർകോട്ടെ പാലങ്ങൾ സുരക്ഷിതവും ആകർഷകവുമാക്കണം; കർണാടക നേത്രാവതിയിലെ അടക്കം മാതൃകൾ മുന്നിൽ

Safety
Photo: Arranged
സ്വയം ജീവനൊടുക്കുന്ന സംഭവങ്ങൾ ചന്ദ്രഗിരി പാലത്തിൽ അടുത്തകാലത്തായി ഏറെ ഉയർന്നിട്ടുണ്ട്.

കാസർകോട്: (KasargodVartha) ജില്ലയിലെ പാലങ്ങൾക്ക് മനോഹാരിതയും സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. പ്രത്യേകിച്ച് ചന്ദ്രഗിരി, കുമ്പള, മൊഗ്രാൽ പുഴകളിലെ പാലങ്ങളുടെ അവസ്ഥ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. പലയിടത്തും പാലങ്ങളിൽ ഉയരത്തിൽ കൈവരികളില്ലാത്തതും വെളിച്ചക്കുറവും, പുഴയിൽ ചാടി ജീവനോടുക്കുന്ന സംഭവങ്ങളും, അപകടങ്ങളും പെരുകാൻ കാരണമാകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്വയം ജീവനൊടുക്കുന്ന സംഭവങ്ങൾ ചന്ദ്രഗിരി പാലത്തിൽ അടുത്തകാലത്തായി ഏറെ ഉയർന്നിട്ടുണ്ട്.

Safety

കർണാടകയിലെ മംഗ്ളുറു നേത്രാവതി പുഴയിലെ പാലത്തിൽ നടപ്പിലാക്കിയ ഉയർന്ന കൈവരി പദ്ധതിയുടെ വിജയം കണ്ട്, ഇവിടെയും സമാനമായ പദ്ധതി ആവശ്യമാണെന്നാണ് പ്രദേശവാസികളുടെയും  സന്നദ്ധ സംഘടനകളുടെയും അഭിപ്രായം. പാലങ്ങളിൽ രാത്രികാലങ്ങളിൽ പൊതുവേ വെളിച്ചമില്ലാത്ത അവസ്ഥയുണ്ട്. സ്ഥാപിച്ച വിളക്കുകൾ ആകട്ടെ കത്താതെയും കിടക്കുന്നു. വർഷങ്ങളായിട്ടും ഇത് നന്നാക്കാൻ നടപടികളും ഉണ്ടായിട്ടില്ല. കാൽനടയാത്രക്കാർക്ക് രാത്രികാലങ്ങളിൽ ഇത് ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്. 

നിറങ്ങളും മറ്റും കൊണ്ട് അലങ്കാരമാക്കി ഗോവയിലെ അടക്കം ചിലയിടങ്ങളിലെ പാലങ്ങൾ വിനോദ സഞ്ചാരികളെ ഉൾപെടെ ആകർഷിക്കുന്നതുപോലെ, ജില്ലയിലെ പാലങ്ങളും അങ്ങനെ ആകർഷകമാക്കാൻ കഴിയുമെന്ന ആശയവും പൊതുസമൂഹം പങ്കുവെക്കുന്നുണ്ട്. പല പ്രദേശങ്ങളും അവയുടെ സ്ഥാനം, ചരിത്രം, പ്രകൃതിദൃശ്യങ്ങൾ എന്നിവ കൊണ്ട് തന്നെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന സാധ്യതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു. 

പാലങ്ങളെ ചുറ്റുപാടുള്ള പ്രകൃതിദൃശ്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ആകർഷകമാക്കാം. പാലങ്ങളെ വൈകുന്നേരങ്ങളിൽ പ്രകാശിപ്പിച്ച് അവയുടെ സൗന്ദര്യം വർധിപ്പിക്കാം. വർണാഭമായ വിളക്കുകൾ ഉപയോഗിച്ച് പാലങ്ങളെ അലങ്കരിക്കുന്നത് പ്രദേശങ്ങളിലേക്ക് ആളുകളെ ആകർഷിക്കും. ഇത് ടൂറിസം വികസത്തിനൊപ്പം പ്രദേശത്തിന്റെ സാമ്പത്തിക രംഗത്തും മുന്നേറ്റങ്ങളുണ്ടാക്കും.

കൂടാതെ, മൊഗ്രാൽ പാലത്തിന്റെ കൈവരികളും തകർന്നു കിടക്കുന്നതിനാൽ പണിപൂർത്തിയായി കൊണ്ടിരിക്കുന്ന പുതിയപാലം അടിയന്തരമായി തുറന്നുകൊടുത്ത് പഴയ പാലത്തിന്റെ നവീകരണ ജോലികൾ ഉടൻ തുടങ്ങാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പാലത്തിന്റെ കൈവരികൾ ഉയർത്തിക്കൊണ്ടുള്ള നവീകരണ ജോലികളാണ് വേണ്ടത്. ഒപ്പം വിളക്കുകളും സ്ഥാപിക്കണം. ഇതിന് ബന്ധപ്പെട്ടവരിൽ ജനപ്രതിനിധികൾ സമ്മർദം ചെലുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

#KasaragodBridges #SafetyFirst #KeralaTourism #Infrastructure #BridgeSafety #SuicidePrevention

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia