city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് വില്‍പനക്കാര്‍ക്കുണ്ട് രക്ഷപ്പെടാന്‍ പല വഴികള്‍

ലഹരിയില്‍ മയങ്ങുന്ന കൗമാരം-2

കാസര്‍കോട്: (www.kasargodvartha.com 17/09/2016) കഞ്ചാവിന്റെ പറുദീസയായി മാറിയ കാസര്‍കോട്ട് പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുതിച്ചുയരുന്നതായി പോലീസ്. സമൂഹത്തെ സംരക്ഷിക്കാനുള്ള നിയമം തന്നെ കഞ്ചാവ് മാഫിയകള്‍ക്ക് തുണയാകുകയാണ്. നിയമപ്രകാരം ഒരു കിലോഗ്രാമില്‍ താഴെ കഞ്ചാവ് കൈവശം വെയ്ക്കുന്നത് പോലീസിന് തന്നെ ജാമ്യം കൊടുക്കാവുന്ന കുറ്റം മാത്രമാണ്. ഈ അവസരം മുതലെടുത്ത് ഒരു കിലോഗ്രാമില്‍ താഴെ കഞ്ചാവ് മാത്രമേ പലരും കൈയ്യില്‍ കരുതാറുള്ളൂ. സമൂഹത്തില്‍ കഞ്ചാവ് മാഫിയകള്‍ പെരുകാതിരിക്കാന്‍ നിയമങ്ങളുടെ പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്.  www.kasargodvartha.com

ഏതൊരു വിഷയത്തിലും കൃത്യമായ കാഴ്ചപ്പാടുണ്ടാക്കാനും പ്രതികരിക്കാനും സമൂഹമാധ്യമങ്ങള്‍ ഒരുക്കുന്ന ഇടം വലുതാണ്. വലിയ ചലനങ്ങളുണ്ടാക്കിയ പല തീരുമാനങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുള്ളത് സോഷ്യല്‍ മീഡിയയാണ്. നിസാരകാര്യങ്ങള്‍ പോലും അമിതപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും കീറിമുറിച്ച് പരിശോധിക്കുകയും ചെയ്യുന്ന സമൂഹമാധ്യമങ്ങളില്‍ ജനോപകാരപ്രദമായ ഇത്തരം വിഷയങ്ങള്‍  www.kasargodvartha.com  ഏറ്റെടുത്ത് ചര്‍ച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സജീവമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമൂഹത്തിന്റെ ഇടയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നും മറ്റു ലഹരി ഉപയോഗങ്ങളും ദുശീലങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. കേവലം വിനോദം എന്നതിലുപരി സമൂഹത്തില്‍ വളര്‍ന്നുവരുന്ന അരാജകത്വം അവസാനിപ്പിക്കുന്നതിന് സിനിമ പോലുളള മാധ്യമങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. അഭിഷേക് ചൗബേയ് സംവിധാനം ചെയ്ത ഉട്താ പഞ്ചാബ് പോലുള്ള സിനിമകള്‍ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇത്തരം സിനിമകളില്‍ നിന്നും സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട്. സെന്‍സര്‍ബോര്‍ഡിന്റെ വിവാദഇടപെടല്‍ക്കൊണ്ട് റീലിസിനുമുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ട ഉഡ്ത പഞ്ചാബ് വന്‍വിജയമായിത്തീര്‍ന്നിരുന്നു.  www.kasargodvartha.com

കഞ്ചാവ്, മയക്കുമരുന്നുകള്‍ പോലുള്ള ലഹരികളില്‍ നിന്ന് ഒരു ജനതയെ മുഴുവന്‍ രക്ഷിക്കാന്‍ കേവലം നിയമപാലകരോ നിയമങ്ങളോ ശ്രമിച്ചതുകൊണ്ടായില്ല. ലഹരി വിമുക്ത ജില്ലയായി കാസര്‍കോടിനെ മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ കുടുംബങ്ങളില്‍ നിന്നുതന്നെ തുടങ്ങണം. കുടുംബങ്ങളിലൂടെ സമൂഹത്തിലേക്കും ഇത്തരം ദുശീലങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എത്തിചേരണം. നാളത്തെ സമൂഹത്തിലെ നല്ല പൗരന്മാരെ വളര്‍ത്തിയെടുക്കുന്നതിന് ഓരോ പൗരനും മുന്നോട്ടുവന്നാല്‍ മാത്രമേ സമൂഹത്തില്‍ നിന്നും മയക്കുമരുന്ന് പോലുള്ള തിന്മകളെ ഇല്ലാതാക്കാന്‍ സാധിക്കൂകയുള്ളുവെന്നാണ് ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാട്.  www.kasargodvartha.com
കഞ്ചാവ് വില്‍പനക്കാര്‍ക്കുണ്ട് രക്ഷപ്പെടാന്‍ പല വഴികള്‍


Keywords:  Kasaragod, Kerala, Ganja, Ganja seized, Police-officer, police-enquiry, Investigation, Kasaragod becomes land of Ganja Part-2.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia