കഞ്ചാവ് കള്ളക്കടത്തിന്റെ പറുദീസയായി കാസര്‍കോട്, ഗള്‍ഫിലും കഞ്ചാവ് ലോബിയുടെ നീരാളിപ്പിടുത്തം
Sep 17, 2016, 18:39 IST
ലഹരിയില്‍ മയങ്ങുന്ന കൗമാരം-1
കാസര്‍കോട്: (www.kasargodvartha.com 17/09/2016) ആഴ്ചകള്‍ക്കുമുമ്പ് തളങ്കരയിലുള്ള ചരിത്രപ്രസിദ്ധമായ മാലിക് ദിനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഒരു പ്രഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ സാമൂഹ്യമാധ്യമങ്ങളിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രഭാഷണമായിരുന്നു അദ്ദേഹം നടത്തിയത്. വിദേശരാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന യുവാക്കളെ അവരറിയാതെ കുടുക്കുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുള്ള മുന്നറിയിപ്പും ഇതോടൊപ്പം നല്‍കിയിരുന്നു. www.kasargodvartha.com
വിദേശത്ത് ജോലിക്കായി പോകുന്ന പ്രവാസികളുടെ കൈയില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കാന്‍ വേണ്ടി സാധനങ്ങള്‍ ഏല്‍പ്പിക്കുന്നവര്‍ നിരവധിയാണ്. പലപ്പോഴും ഇത്തരത്തില്‍ ഏല്‍പ്പിച്ച പൊതികള്‍ ഗള്‍ഫില്‍ വെച്ച് അധികൃതരുടെ പിടിയില്‍പെടും വരെ പലരും അറിയുന്നില്ല, അറിയാതെയാണെങ്കിലും താനും മയക്കുമരുന്ന് മാഫിയയുടെ കണ്ണികളിലൊന്നാവുകയാണെന്ന സത്യം. ഇതൊഴിവാക്കാന്‍ അമിതമായി ആരെയും വിശ്വസിക്കാതെ സ്വന്തം വസ്തുക്കള്‍ മാത്രം കൈയില്‍ കരുതിയാല്‍ മതിയെന്നും മജീദ് ബാഖവി ഉദ്‌ബോധിപ്പിച്ചിരുന്നു. www.kasargodvartha.com
എന്നാല്‍ ഇങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി അറിയാതെ ചതിയില്‍പ്പെടുന്നവര്‍ മാത്രമാണോ ജില്ലയിലുള്ളതെന്ന ചോദ്യമാണ് വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടറായ അജിത് കുമാറിനുള്ളത്. ചിലര്‍ ചതിയില്‍പ്പെട്ട് മാഫിയയുടെ ഭാഗമായി തീരുമ്പോള്‍ മറ്റു ചിലര്‍ മരണശിക്ഷ വരെ ലഭിക്കുമെന്നറിഞ്ഞിട്ടും പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ മന:പൂര്‍വ്വം ഇതിന്റെ ഭാഗമായിത്തീരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. www.kasargodvartha.com
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വലിയ ഡിമാന്റാണ് കഞ്ചാവിനും മറ്റു മയക്കുമരുന്നുകള്‍ക്കുമുള്ളത്. ചോദിച്ച വിലയും ലഭിക്കും. ഒരു ലക്ഷം രൂപയുടെ കഞ്ചാവിന് പത്ത് ലക്ഷം രൂപ വരെയാണ് വിദേശമാര്‍ക്കറ്റില്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എളുപ്പം പണമുണ്ടാക്കാനായി എത്ര കഷ്ടപ്പെട്ടിട്ടായാലും ഇത്തരം വസ്തുക്കള്‍ ഗള്‍ഫ് www.kasargodvartha.com നാടുകളിലെത്തിക്കുന്നതിനായി എന്ത് റിസ്‌കെടുക്കാനും യുവസമൂഹം തയ്യാറായിരിക്കുന്നുവെന്നാണ് അടുത്തിടെ പോലീസ് നടത്തിയ നിരവധി കഞ്ചാവ് വേട്ടയിലൂടെ മനസിലായത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കടത്തുന്നവര്‍ക്കും അതിന് സഹായിക്കുന്നവര്‍ക്കുമെല്ലാം കടുത്ത ശിക്ഷയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നല്‍കുന്നത്. ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം എന്നറിഞ്ഞിട്ടും പലപ്പോഴും ഗള്‍ഫ് എയര്‍പോര്‍ട്ടിലെ ജീവനക്കാരും മയക്കുമരുന്ന് കടത്തിന് കൂട്ടുനില്‍ക്കുന്നുണ്ട്. www.kasargodvartha.com
സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് മാഫിയയുടെ വലയില്‍പ്പെടുന്നത് സര്‍വസാധാരണമായിരിക്കുന്നു. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങുന്ന മകന്‍ മയക്കുമരുന്ന് മാഫിയയുടെ വലയിലാവുന്നത് വളരെ വൈകിയാണ് മാതാപിതാക്കള്‍ അറിയുന്നത്. പല രീതിയിലും കുട്ടികളെ മാഫിയ ചൂഷണം ചെയ്യുന്നു. www.kasargodvartha.com
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലകള്‍, ജാര്‍ഖണ്ഡിലെ നക്‌സല്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവുകള്‍ വന്‍തോതില്‍ കാസര്‍കോട് ജില്ലയിലെത്തുന്നത്. കഞ്ചാവ് കടത്തലിനായി വലിയൊരു ശൃംഖല തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വര്‍ഗീയ കേസുകളില്‍പെട്ടവരുമാണ് മയക്കുമരുന്ന് മാഫിയയില്‍ ഏറിയപങ്കും. പലപ്പോഴും പോലീസിന്റെ വലയില്‍ കുരുങ്ങുന്നത് പരല്‍മീനുകള്‍ മാത്രമാണ്. മയക്കുമരുന്ന് മാഫിയയിലെ വമ്പന്‍ സ്രാവുകള്‍ സമൂഹത്തില്‍ ഇപ്പോഴും വിലസുന്നുവെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. www.kasargodvartha.com
കഞ്ചാവ് കടത്തുന്നതിനുപുറമേ അതിന്റെ ഉപയോഗവും ജില്ലയില്‍ കൂടി വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മാസം തന്നെ ജില്ലയില്‍ 1,200 കിലോ കഞ്ചാവാണ് കാസര്‍കോട് താലൂക്കില്‍ മാത്രം ഉപയോഗിക്കുന്നത് എന്ന കണക്ക് പരിശോധിച്ചാല്‍ തന്നെ ഇത് സമൂഹത്തിലെ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കാവുന്നതാണ്. വലിയ അപകടത്തിലേക്കാണ് സമൂഹത്തിന്റെ പോക്കെന്ന് കണക്കുകളിലൂടെ വ്യക്തമാകുന്നു. www.kasargodvartha.com

Keywords: Kasaragod, Kerala, Gulf, Ganja, Ganja seized, Police, District, Ganja mafia, School Students, Kasaragod becomes land of Ganja Part-1.