city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Achievement | ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട്ടെ 7 വയസുകാരൻ അനികേത് അനീഷ്

 7-Year-Old from Kasaragod Enters India Book of Records
Photo: Arranged

● കുറ്റിക്കോൽ എ യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അനികേത്.
● പുളുവിഞ്ചിയിലെ അനീഷ് - ഷീജ ദമ്പതികളുടെ മകനാണ്.
● നേട്ടം കൈകൾ കൊണ്ട് അത്ഭുതങ്ങൾ തീർത്ത്. 

കാസർകോട്: (KasargodVartha) ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട്ടെ ഏഴ് വയസുകാരൻ അനികേത് അനീഷ് നേട്ടം കുറിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ പേപറുകൾ കൊണ്ട് പലതരം രൂപങ്ങൾ ഉണ്ടാക്കുകയും 26 ബ്ലോകുകൾ കൊണ്ട് റൂബിക്സ് ക്യൂബ് ഉണ്ടാക്കി അതിനെ കളർ അടിസ്ഥാനത്തിൽ അടുക്കുകയും 40 ബ്ലോകുകൾ കൊണ്ട് ഒരു ടവർ നിർമിക്കുകയും സ്ട്രോകൾ കൊണ്ട് ചെയിൻ നിർമിക്കുകയും ചെയ്താണ് അനികേത് അനീഷ് ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടിയത്.

കുറ്റിക്കോൽ പുളുവിഞ്ചിയിലെ അനീഷ് - ഷീജ ദമ്പതികളുടെ മകനാണ് അനികേത്. കുറ്റിക്കോൽ എ യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കൻ. ചെറുപ്രായത്തിൽ തന്നെ അനികേത് കൈവരിച്ച ഈ നേട്ടം കുടുംബത്തിന് ഏറെ സന്തോഷം നൽകുന്നു. അനികേതിന്റെ കഴിവുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകി മാതാപിതാക്കൾ കൂടെയുണ്ട്.

kasaragod 7 year old india book of records

2006 മുതൽ ഇൻഡ്യ ബുക് ഓഫ് റെക്കോർഡ്‌സ് റെകോർഡുകൾ നേടാൻ അവസരമൊരുക്കുന്നു. എല്ലാ വ്യക്തികൾക്കും അവരുടെ കഴിവുകൾ ഉപയോഗിച്ച് എന്തും നേടാൻ സാധിക്കുമെന്ന് തെളിയിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും അതുവഴി സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യാനായി പ്രചോദനം നൽകുകയും ചെയ്യുന്നു. അനികേതിൻ്റെ ഈ നേട്ടം മറ്റു കുട്ടികൾക്കും പ്രചോദനമാകുകയാണ്.

ഈ കൊച്ചു മിടുക്കന്റെ നേട്ടത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് പങ്കുവെക്കാവുന്നതാണ്.

7-year-old Aniketh Aneesh from Kasaragod has earned a place in the India Book of Records for various feats, including creating shapes from paper, solving a Rubik's Cube, building a tower with blocks, and making a chain with straws.

#IndiaBookofRecords, #ChildProdigy, #Kasaragod, #AnikethAneesh, #Achievements, #Inspiration

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia