കാസര്‍കോട് സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച നഗരസഭ
Jun 1, 2013, 09:30 IST
കാസര്‍കോട്: കാസര്‍കോട് നഗരസഭയെ സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച നഗരസഭയായി തെരഞ്ഞെടുത്തു. ഒന്നാംസ്ഥാനം ആറ്റിങ്ങലിനും, രണ്ടാംസ്ഥാനം മലപ്പുറത്തിനുമാണ്. 2011- 12 വര്‍ഷത്തെ പ്രവര്‍ത്തനമികവുകള്‍ വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പുരസ്‌ക്കാരം നല്‍കിയത്.
നഗരസഭകള്‍ക്ക് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സമ്മാനമായി 25ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ലഭിക്കുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. വാര്‍ഡുസഭ വിളിച്ചുചേര്‍ക്കല്‍ പദ്ധതി നിര്‍വഹണം, നികുതി പിരിവ്, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, കശാപ്പുശാല, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളാണ് കാസര്‍കോടിനെ അവാര്‍ഡിനര്‍ഹമാക്കിയത്.
അടുത്തിടെ കാസര്‍കോട് നഗരസഭയ്ക്ക് സംസ്ഥാനത്തെ മൂന്നാമത്തെ മാതൃകാ കുടുംബശ്രീ യൂണിറ്റിനുള്ള പുരസ്‌ക്കാരവും ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ഓഫീസര്‍, പഞ്ചായത്ത് ഡയറക്ടറുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് മികച്ച നഗരസഭകളെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
Keywords: Elected, Kasaragod, State, Municipality, Award, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.