പ്രഥമ കെ എ എസ് പരീക്ഷയില്‍ മുന്‍ മന്ത്രി സി ടി അഹ് മദലിയെകുറിച്ചുള്ള ചോദ്യവും
Feb 22, 2020, 19:37 IST
കാസര്‍കോട്: (www.kasaragodvartha.com 22.02.2020) ശനിയാഴ്ച്ച നടന്ന പ്രഥമ കേരളാ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് (കെ.എ.എസ്) പരീക്ഷയില്‍ സി ടി അഹ് മദലിയെക്കുറിച്ചുള്ള ചോദ്യവും. രാവിലെ നടന്ന പരീക്ഷയിലെ പേപ്പര്‍ ഒന്നിലെ ഇന്ത്യന്‍ ഭരണഘടന വിഭാഗത്തിലെ ചോദ്യങ്ങളിലാണ് സി.ടി. അഹ് മദലി ഉത്തരമായി വരുന്ന ചോദ്യം ചോദിച്ചത്. 1994-ല്‍ കേരള പഞ്ചായത്ത് രാജ് ആക്ട് ബില്‍ അവതരിപ്പിച്ചപ്പോള്‍ ആരായിരുന്നു കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നതായിരുന്നു ചോദ്യം. സി ടി അഹ് മദലി എന്നതാണ് ഉത്തരം. 1994 ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തദ്ദേശം സ്വയംഭരണ വകപ്പ് മന്ത്രി ആയിരുന്ന സി ടി അഹ് മദലി ആണ് കേരളത്തില്‍ പഞ്ചായത്ത് രാജ് ബില്ലും മുന്‍സിപ്പല്‍ ബില്ലും അവതരിപ്പിച്ചത്
തുടര്‍ച്ചയായി 35വര്‍ഷം കാസര്‍കോട്ടു നിന്നും എംഎല്‍എയായിരുന്ന സി ടി അഹ് മദലി എ കെ ആന്റണിയുടെ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു. മുസ്ലീംലീഗ് സംസ്ഥാന ട്രഷററായും സംസ്ഥാന വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സൗമ്യസ്വഭാവക്കാരനായ സി ടി അഹ് മദലി കറകളഞ്ഞ രാഷ്ട്രീയത്തിനുടമയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
Keywords: Kasaragod, Kerala, news, Examination, Admission, Kerala Administration Service, KSA, C T Ahmadali, Minister, KAS Question About Ex Minister CT Ahmed Ali < !- START disable copy paste -->