ലോ കോളേജ് മാറ്റിയ തീരുമാനം ഉടന്‍ പിന്‍വലിക്കണം: പി കരുണാകരന്‍
Mar 7, 2014, 16:17 IST
കാസര്‍കോട്: കേന്ദ്രസര്‍വകലാശാല പുതിയതായി ആരംഭിക്കുന്ന ലോ കോളേജ് തിരുവല്ലയിലേക്ക് മാറ്റിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. ആരുമറിയാതെ കോഴ്‌സുകള്‍ മറ്റ് സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കേന്ദ്രസര്‍വകലാശാല കാസര്‍കോട് സ്ഥാപിച്ചതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്നതാണ്.
മുമ്പ് മെഡിക്കല്‍ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചതാണ്. അന്ന് എംപിയെന്ന നിലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി പള്ളം രാജുവിന് മെഡിക്കല്‍ കോളേജ് മാറ്റില്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്നു.
ഇതിനുമുമ്പ് ഇന്റര്‍നാഷണല്‍ റിലേഷന്‍ വകുപ്പിന്റെ ബിരുദ കോഴ്‌സ് തിരുവനന്തപുരത്ത് തുടങ്ങിയത് പ്രസിഡന്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണെന്ന് പറഞ്ഞു. ഇപ്പോള്‍ ലോ കോളേജ് തിരുവല്ലയിലേക്ക് മാറ്റുന്നതിന് ഇത്തരം ന്യായമൊന്നും പറയാനില്ല. കേന്ദ്രസര്‍വകലാശാല കാസര്‍കോട് തുടങ്ങിയതിനെ എതിര്‍ക്കുന്ന യുഡിഎഫ് നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രധാന കോഴ്‌സുകള്‍ ഇവിടെനിന്ന് മാറ്റുന്നത്.
സ്വയംഭരണ അധികാരമുണ്ടെന്ന് കരുതി എന്തും തീരുമാനിക്കാമെന്ന നിലവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഏത് കോഴ്‌സും തുടങ്ങാനുള്ള സ്ഥലം കാസര്‍കോട് പെരിയയിലുണ്ട്. മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍വകലാശാല കാസര്‍കോട് ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍വകലാശാലയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന രീതിയില്‍ രഹസ്യമായി കോഴ്‌സുകള്‍ മാറ്റുന്നതിനെതിരെ സര്‍വകലാശാലയുടെ വിസിറ്റര്‍കൂടിയായ പ്രസിഡന്റ് നേരിട്ട് ഇടപെടണമെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, P.Karunakaran-MP, K.Karunakaran, College, Course, Thiruvananthapuram,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍