സുരേഷ്ബാബുവിനെതിരെ അക്രമം; ആസൂത്രിത കൊലപാതക ശ്രമം: കരുണാകരന്‍ എംപി
May 26, 2012, 21:04 IST
കാസര്‍കോട്: സിപിഎം ബേവൂരി ബ്രാഞ്ചംഗം സി സുരേഷ്ബാബുവിന് നേരെ നടന്ന ആക്രമണം ആസൂത്രിത കൊലപാതക ശ്രമമാണെന്ന് കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ സുരേഷ്ബാബു ബൈക്കില്‍ ബേവൂരിയിലെ വീട്ടിലേക്ക് വരുമ്പോള്‍ ഒരുസംഘമാളുകള്‍ തടഞ്ഞുനിര്‍ത്തുകയും തൊട്ടുപിന്നാലെയെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയുമായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും മാരകമായി വെട്ടേറ്റ സുരേഷ്ബാബു സമീപത്തെ കടയില്‍ ഓടിക്കയറിയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഇടതുകൈയും കാലും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ശരീരത്തിന്റെ പിന്‍വശത്തും തലയ്ക്കും വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകനാണെന്ന ഒറ്റ കാരണത്താല്‍ വധിക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം അക്രമിക്കുകയായിരുന്നു. കുറച്ചുനാളായി സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ അക്രമം നടത്തുന്നു. ഉദുമ, ബേവൂരി, പടിഞ്ഞാര്‍, കാപ്പില്‍, പാക്യാര, നാലാംവാതുക്കല്‍, മുക്കുന്നോത്ത്, മാങ്ങാട്, എരോല്‍, കോട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിരമായി അക്രമം നടക്കുന്നത്. ഇവര്‍ക്കെതിരെ നില്‍ക്കുന്നവരെ അക്രമിച്ച് കുടിയൊഴിപ്പിക്കാനാണ് ശ്രമം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രിയിലെത്തിയ പൊലീസുകാരന്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ചുണ്ട് മുറിഞ്ഞ് സംസാരിക്കാന്‍ ബുദ്ധമുട്ടുള്ളതിനാല്‍ ഒരാളെ കൂടെ നിര്‍ത്തിയപ്പോള്‍ ഇയാളെ ഒഴിവാക്കി മാത്രമേ മൊഴിയെടുക്കാന്‍ പറ്റൂവെന്നാണ് പൊലീസുകാരന്‍ പറഞ്ഞത്.
തുടര്‍ച്ചയായി ഈ പ്രദേശത്ത് അക്രമം നടന്നിട്ടും പ്രതികളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. സുരേഷ്ബാബുവിനെതിരെ നടന്ന അക്രമത്തില്‍ സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എംപി പറഞ്ഞു.

Keywords: Kasaragod, P. Karunakaran M.P, CPM.