അഗതിമന്ദിരം നിവാസികള്‍ക്ക് ഓണക്കോടിയുമായി കരുണ ഹെല്‍പ്പ് ലൈന്‍
Sep 9, 2016, 11:37 IST
പരവനടുക്കം: (www.kasargodvartha.com 09/09/2016) നാടെങ്ങും ഓണം കൊണ്ടാടുമ്പോള്‍ വേറിട്ട ഓണാഘോഷവുമായി പള്ളിക്കരയിലെ കരുണ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍. പരവനടുക്കത്തെ സര്‍ക്കാര്‍ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കായി ഓണക്കോടിക്കുള്ള ധന സഹായം നല്‍കിയാണ് കരുണ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ ഓണാഘോഷം വേറിട്ടതാക്കിയത്.
നാടെങ്ങും വിപുലമായ ഓണാഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടിക്കുള്ള ധനസഹായ വിതരണോദ്ഘാടനം അഗതിമന്ദിരം ഗ്രേഡ് വണ്‍ മേട്രണ്‍ ബിന്ദുവിന് കരുണ ഹെല്‍പ്പ് ലൈന്‍ ചെയര്‍മാന്‍ സി എച്ച് രാഘവനും ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നിലും ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ സെക്രട്ടറി പവിത്രന്‍ പൂച്ചക്കാട്, കണ്ണന്‍ കരുവാക്കോട്, ഹരീഷ് പി നായര്‍, സാജിദ് മൗവ്വല്‍, രവീന്ദ്രന്‍ കരിച്ചേരി, ചന്തൂട്ടി പൊഴുതല, സത്യന്‍ പൂച്ചക്കാട്, രത്‌നാകരന്‍ നമ്പ്യാര്‍, പത്മരാജന്‍ ഐങ്ങോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Paravanadukkam, Kasaragod, Onam, Celebration, Inauguration, Homeless, Helpline, Chairman, Secretary, Pallikara