Event | കർഷകശ്രീ മിൽക്ക് സമ്മാന പദ്ധതി നറുക്കെടുപ്പും വ്യാപാരികളെ ആദരിക്കലും 29ന്
● സൂപ്പർമാർക്കറ്റ്-ഹൈപ്പർമാർക്കറ്റ് വ്യാപാരികളെ ആദരിക്കും.
● മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് ചടങ്ങ്.
● സിനിമ നടി പ്രിയങ്ക വിശിഷ്‌ടാതിഥിയാകും.
കാസർകോട്: (KasargodVartha) കർഷകശ്രീ മിൽക്ക് ഓണം - നബിദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതി നറുക്കെടുപ്പും പ്രത്യേകം ക്ഷണിക്കപ്പെട്ട സൂപ്പർ മാർക്കറ്റ് - ഹൈപ്പർ മാർക്കറ്റ് വ്യാപാരികൾക്കുള്ള ആദരവും 29ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ അഹ്‌മദ് ഷരീഫ് പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമ നടി പ്രിയങ്ക വിശിഷ്‌ടാതിഥിയായിരിക്കും. കർഷകശ്രീയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വ്യാപാരികളുടെ സേവനം അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ആദരം.
വാർത്താസമ്മേളനത്തിൽ ഇ അബ്ദുല്ലക്കുഞ്ഞി, ബി എം അൽതാഫ്, ഇബ്രാഹിം മഷൂദ്, എം സജിത്, കെ വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
#KarshakasreeMilk #awardceremony #traders #felicitation #Kasaragod #Kerala #event