city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചദിന സത്യഗ്രഹം: വെള്ളിയാഴ്ച സമാപിക്കും

പഞ്ചദിന സത്യഗ്രഹം: വെള്ളിയാഴ്ച സമാപിക്കും
കാസര്‍കോട്: കാര്‍ഷിക വിരുദ്ധ നയത്തിലൂടെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളുന്ന സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കര്‍ഷകസംഘം പഞ്ചദിന സത്യഗ്രഹം. പ്രതിഷേധത്തിന്റെ മൂന്ന് നാളുകള്‍ പിന്നിടുമ്പോഴും തെല്ലും തളരാതെ സത്യഗ്രഹികള്‍, സമരത്തിന് ഊര്‍ജം പകര്‍ന്ന് ജനനായകര്‍, അഭിവാദ്യവുമായി വര്‍ഗ- ബഹുജന സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും. സമരചരിത്രത്തില്‍ തിളങ്ങുന്ന അധ്യായം രചിക്കുന്ന സത്യഗ്രഹത്തില്‍ പങ്കാളികളാകുന്നത് നാടിന്റെ പരിഛേദം.
സത്യഗ്രഹത്തിന്റെ മൂന്നാംദിനമായ ബുധനാഴ്ച സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ എ സരള എന്നിവര്‍ അഭിവാദ്യം ചെയ്തു. കര്‍ഷകസംഘം ചെറുവത്തൂര്‍, കാസര്‍കോട് ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു. സിഐടിയു കുമ്പള ഏരിയാകമ്മിറ്റിയും പ്രകടനം നടത്തി. കര്‍ഷകസംഘം കാസര്‍കോട് ഏരിയാപ്രസിഡന്റ് പി ചന്തുക്കുട്ടി, സിഐടിയു കുമ്പള ഏരിയാസെക്രട്ടറി സുബ്ബണ്ണ ആള്‍വ എന്നിവര്‍ സംസാരിച്ചു. സിപിഐ എം വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ പ്രകടനമുണ്ടായി. സമര വളണ്ടിയര്‍മാരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി സ്വീകരിക്കുക, മിതമായ നിരക്കില്‍ രാസവളം വിതരണം ചെയ്യുക, ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭൂപരിഷ്‌കരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുക, എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, നാലുശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ അനുവദിക്കുക, കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക, അടക്ക കര്‍ഷകരെ സഹായിക്കുന്നതിന് സ്ഥിരം പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സത്യഗ്രഹം വെള്ളിയാഴ്ച സമാപിക്കും.
വ്യാഴാഴ്ച കര്‍ഷകസംഘം കാഞ്ഞങ്ങാട്, കാറഡുക്ക ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ജോസഫ് സംസാരിക്കും.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia