കേരള കര്‍ഷക സംഘം കലക്‌ട്രേറ്റ് മാര്‍ച്ചും, ധര്‍ണയും 28ന്
Sep 18, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2016) കേരള കര്‍ഷക സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28ന് രാവിലെ കലക്‌ട്രേറ്റ് മാര്‍ച്ചും, ധര്‍ണയും സംഘടിപ്പിക്കും. കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയുടെ വക്കിലാണ്. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭിക്കാതെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണ്. റബ്ബര്‍ വില വീണ്ടും ദിനംപ്രതി കുറഞ്ഞു വരുന്നു. ഇപ്പോള്‍ 100 രൂപയില്‍ എത്തിയിരിക്കുകയാണ്.
നാളികേരത്തിന് 27രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും എല്ലാ കൃഷി ഭവനിലും സംഭരണം നടക്കുന്നില്ല. ഗവ. പ്രഖ്യാപിച്ച വിലയ്ക്ക് ഇപ്പോള്‍ എവിടെയും സംഭരിക്കുന്നില്ല. അതുകൊണ്ട് നാളികേരം പുറത്ത് വില്‍ക്കുമ്പോള്‍ കൃഷിക്കാരന് ഒരു കിലോഗ്രാം നാളികേരത്തിന് 16രൂപ മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളു. ഏറ്റവും ചെലവേറിയ കൃഷിയാണ് അടയ്ക്ക. അടയ്ക്കയ്ക്ക് തുച്ചമായ വില മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളു. ഒരു കിലോഗ്രാമിന് 350 രൂപയെങ്കിലും ലഭിച്ചെങ്കിലെ അടയ്ക്ക കൃഷി മുന്നോട്ട് കൊണ്ടു പോകാനാവു.
ഇപ്പോള്‍ കുരുമുളകിന്റെ വിലയും കുറഞ്ഞിരിക്കുകയാണ്. നെല്ല് സംഭരണം നടന്നിട്ടുണ്ടെങ്കിലും എല്ലാ കൃഷിക്കാര്‍ക്കും അതിന്റെ വില ഇപ്പോഴും ലഭിച്ചിട്ടില്ല. ഈ സ്ഥിതിയില്‍ കര്‍ഷകന്റെ ജീവിതം ദുരിത പൂര്‍ണമായ സാഹചര്യത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കണമെന്നും, കര്‍ഷകരെ ദുരിതത്തില്‍ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
സമര പരിപാടിയില്‍ എല്ലാ കര്‍ഷകരും അണിനിരക്കണമെന്ന് കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, വി നാരായണന്‍, എം വി കോമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Collectorate, March, Inauguration, Programme, Kasaragod, Meeting, Farmer.