city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റബ്ബറിന്റെ വിലസ്ഥിരത ആനുകൂല്യം നിലനിര്‍ത്തണം: വി എം സുധീരന്‍

ഡി സി സിയുടെ റബ്ബര്‍കര്‍ഷക രക്ഷാമാര്‍ച്ചില്‍ കര്‍ഷകരുടെ പ്രതിഷേധം അലയടിച്ചു

വെള്ളരിക്കുണ്ട്:(www.kasargodvartha.com 18.12.2014) കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ റബ്ബര്‍ കര്‍ഷക സംഗമ രക്ഷാമാര്‍ച്ചില്‍ റബ്ബറിന്റെ വിലസ്ഥിരത ആനുകൂല്യം നിലനിര്‍ത്തണമെന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ഡി സി സി സംഘടിപ്പിച്ച റബ്ബര്‍ കര്‍ഷക രക്ഷാമാര്‍ച്ചും പൊതുസമ്മേളനവും വെള്ളരിക്കുണ്ട് ടൗണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു.

കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. എം സി ജോസ്, കെ വെളുത്തമ്പു, ശാന്തമ്മ ഫിലിപ്പ്, ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ സൈമണ്‍ പള്ളത്തുകുഴി, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. കെ കെ നാരായണന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ എ സി ജോസ് (എളേരി), ബാബു കദളിമറ്റം (ബളാല്‍), പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ജെ വര്‍ക്കി (വെസ്റ്റ് എളേരി), എച്ച് വിഘ്‌നേശ്വര ഭട്ട് (കള്ളാര്‍), സുപ്രിയ അജിത്ത് (പനത്തടി), ജെയിംസ് പന്തമ്മാക്കല്‍ (ഈസ്റ്റ് എളേരി), നേതാക്കളായ പി ജി ദേവ് (ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട്), എ വി മാത്യു (ഡി സി സി മെമ്പര്‍), മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ തങ്കച്ചന്‍ തോമസ് (ബളാല്‍), അഗസ്റ്റിന്‍ ജോസഫ് (ഈസ്റ്റ് എളേരി), ജേക്കബ് ജോസഫ് (വെസ്റ്റ് എളേരി), ടി കെ നാരായണന്‍ (കള്ളാര്‍), വി സി ദേവസ്യ(പനത്തടി), ബാലകൃഷ്ണന്‍ ബാലൂര്‍ (കോടോംബേളൂര്‍), ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി നായര്‍, ടോമി പ്ലാച്ചേരി, ബാബു കോഹിനൂര്‍, സത്യന്‍ പാടിയില്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാനും ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു കട്ടക്കയം സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി മങ്കയം കേന്ദ്രീകരിച്ച് പനത്തടി, കള്ളാര്‍, ബളാല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയം കേന്ദ്രം കേന്ദ്രീകരിച്ച് ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം എന്നീ ഭാഗങ്ങളില്‍ നിന്നുമുള്ള റബ്ബര്‍കര്‍ഷകരുടെ പ്രകടനവും നടന്നു.
റബ്ബറിന്റെ വിലസ്ഥിരത ആനുകൂല്യം നിലനിര്‍ത്തണം: വി എം സുധീരന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Vellarikundu, kasaragod, Kerala, Congress, v m sudheeran, KPCC, Protest, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia