Tragedy | റിസോർടിൽ കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ യുവാവ് കടലിൽ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു
● മരിച്ചത് കർണാടക സ്വദേശിയായ മുഹമ്മദ് ശാഫിയാണ്.
● മൊഗ്രാലിലെ ഇമാൻ റിസോർട്ടിൽ എത്തിയതായിരുന്നു സംഘം.
● തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടം നടന്നത്.
മൊഗ്രാൽ: (KasargodVartha) കടലിൽ തിരയിൽപ്പെട്ട് കർണാടക സ്വദേശി ദാരുണമായി മരിച്ചു. ബെംഗ്ളുറു ജയനഗർ സ്വദേശി മീർ മുഹമ്മദ് ശാഫി (33) ആണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ആറ് മണിയോടെ മൊഗ്രാലിലായിരുന്നു അപകടം. കുടുംബാംഗങ്ങളുമായി മൊഗ്രാലിലെ ഇമാൻ റിസോർടിൽ എത്തിയതായിരുന്നു ശാഫിയും സംഘവും.
റിസോർടിന്റെ പരിസരത്തുള്ള കടലിൽ അപ്രതീക്ഷിതമായി ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. ഉടൻതന്നെ കടലിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജുവൈരിയ. മക്കൾ: ഹനിയ, ഹാറൂൺ. ശാഫിയുടെ അകാല വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തി.
#Mogral #Drowning #Karnataka #BeachAccident #Kerala #Tragedy