Inauguration | സഅദിയ്യ ഗേൾസ് ഹോസ്റ്റൽ കർണാടക മന്ത്രി സമീർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു; വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ല്
● വിദ്യാർത്ഥികൾ ഐപിഎസ്, ഐഎഎസ് തലത്തിലേക്ക് ഉയർന്ന് വരണമെന്ന ആശംസകളും അദ്ദേഹം നേർന്നു.
● വിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
● സഅദിയ്യ പോലുള്ള സ്ഥാപങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തു പകരുന്നു.
ദേളി: (KasargodVartha) കർണാടക വഖ്ഫ് ന്യൂനപക്ഷ മന്ത്രി ബി സെഡ് സമീർ അഹ്മദ് ഖാൻ സഅദിയ്യ ഗേൾസ് ഹോസ്റ്റൽ ക്യൂൻസ് ലാന്റ് ഉദ്ഘാടനം ചെയ്തു. സഅദിയ്യ വിദ്യാഭ്യാസ രംഗത്തെ കൈവരിച്ച നേട്ടങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ അതിന് അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഅദിയ്യ പോലുള്ള സ്ഥാപനങ്ങൾ ഈ മുന്നേറ്റത്തിന് കരുത്തു പകരുന്നു. വിദ്യാർത്ഥികൾ ഐപിഎസ്, ഐഎഎസ് തലത്തിലേക്ക് ഉയർന്ന് വരണമെന്ന ആശംസകളും അദ്ദേഹം നേർന്നു.
മാറ്റങ്ങൾക്ക് അനുസൃതമായി സഅദിയ്യ വളർന്ന് കാണുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പണ്ഡിതന്മാരും മത നേതാക്കളും നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. ശാഫി സഅദി ബാംഗ്ലൂര്‍ കീനേട്ട് അവതരിപ്പിച്ചു. മുന്‍ മന്ത്രി സി ടി അഹ്‌മദലി, ബാദുഷ സഖാഫി ആലപ്പുഴ, മാഹിന്‍ ഹാജി കല്ലട്ര, എന്‍ എ അബൂബക്കര്‍ ഹാജി, നൗഫല്‍ പുളിങ്ങോം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍ ഹകീം കുന്നില്‍, അബ്ദുല്‍ അസീസ് കടപ്പുറം, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, അഷ്‌റഫ് ഉദുമ, പി ബി തൗസീഫ് ചെങ്കള, സാജിദ് മൊവ്വല്‍, ഇബ്രാഹിം കല്ലട്ര, കെ എ ലത്വീഫ്, ശാഫി ഹാജി കീഴൂര്‍ സംസാരിച്ചു..
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും അബ്ദുസലാം ദേളി നന്ദിയും പറഞ്ഞു.
#KarnatakaMinister #SaadiyaGirlsHostel #EducationMilestone #WomenEmpowerment #MinorityWelfare #SocialDevelopment