city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണ്ണാടക നാടക അക്കാദമിയുടെ പുസ്‌കാരം ഭാരതീബാബുവിന്

കാസര്‍കോട്: (www.kasargodvartha.com 23.11.2014) കര്‍ണ്ണാടക നാടക അക്കാദമിയുടെ 2013ലെ രാജ്യന്തര ബഹുമതിയായ ഘടിനാടുവിന് കാസര്‍കോട്ടെ ഭാരതീബാബു അര്‍ഹയായി. കഴിഞ്ഞ നാല് ദശകങ്ങളായി ഭാരതീബാബു നാടക രംഗത്ത് നടത്തിയ വൈവിധ്യമായ സേവനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കാസര്‍കോട് അശോക് നഗറിലെ ബിരിക്കുളം കൃഷ്ണന്‍ - ദേവാങ്ക രാജീവീ എന്നിവരുടെ മകളാണ്. 1963 മെയ് 15ന് ജനിച്ച ഭാരതീബാബു 1974ല്‍ 'ദേവറില്ലദഗുഡി' എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് രംഗപ്രവേശനം നടത്തിയത്.

ഈ നാടകത്തിന് മികച്ച ബാലനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 1986ല്‍ കേരള യുവജനോല്‍സവത്തിലെ കന്നട നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. 1987ല്‍ 'കുതിര ബന്തു കുതിര' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. 2014ല്‍ പെര്‍ളയില്‍ വെച്ച് നടന്ന നാടകോല്‍സവത്തില്‍ 'രംഗ ഭണ്ഡാര' പുരസ്‌കാരത്തിനും ഭാരതീബാബു അര്‍ഹയായി.

നിരവധി പുരസ്‌കാരവും ഭാരതീബാബുവിനെ തേടി എത്തിയിരുന്നു. 800 ലധികം നാടകത്തില്‍ പ്രധാന കഥാപാത്രത്തെ ഭാരതീബാബു അവതരിപ്പിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനം, കലാസംവിധാനം, ഗാനരചന, ഗാനാലാപനം, വസ്ത്രാലങ്കാരം, മേക്കപ്പ് എന്നീ രംഗങ്ങളിലും ഭാരതീബാബു കഴിവ് തെളിയിച്ചിട്ടുണ്ട്. കന്നട, മലയാളം, തുളു, കൊങ്കിണി തുടങ്ങിയ ഭാഷകളിലും അഭിനയവും ഗാനാലാപനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

കര്‍ണ്ണാടക നാടക അക്കാദമിയുടെ പുസ്‌കാരം ഭാരതീബാബുവിന്കുട്ടികളുടെ കലാപരിപാടികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി 'കലാസംഗമം പ്രതിഷ്ഠാന' എന്ന സംഘടന 2005 മുതല്‍ ഭാരതീബാബു ആരംഭിച്ചിരിന്നു. കാസര്‍കോട്ടെ  സംഘടനയായ  പുരന്തര ദാസ സംഗീത കലാമന്ദിര താലൂക്ക്, കന്നട മഹിളാ സംഘം  കാസര്‍കോട്, തൃത്ത്യം ബീരന്ത്ബയല്‍, കെ.ഡബ്ല്യൂ.സി.ഐ.സി.എസ്. ലൈബ്രറി, ചീരുംബാ ഭഗവതി മഹിളാ സംഘം തെരുവത്ത് കാസര്‍കോട്, കെ.ഡബ്ല്യൂ.സി.ഐ.സി.എസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കാസര്‍കോട് എന്നീ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.

ഭര്‍ത്താവ്  അശോക് നഗറിലെ ബാബു എല്ലാ രീതിയിലും  ഭാര്യയെ നാടക രംഗത്ത് സഹായിക്കുന്നുണ്ട്. മക്കളായ ഭരത് ബാബു, ഭാവന മറ്റ് സഹോദരങ്ങളും ഇവരെ പ്രോല്‍സാഹിപ്പിക്കുന്നു. 2015 ജനുവരിയില്‍ ഗുല്‍ബര്‍ക്കയില്‍ നടക്കുന്ന രാജ്യ പ്രശസ്തി ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് നാടക അക്കാദമിയുടെ അധ്യക്ഷന്‍ ശേഖരമാസ്റ്ററും നാടക അക്കാദമിയുടെ മെമ്പര്‍ ഉമേശ് സാലിയാനും അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Karnataka, Academy, Bharathi, Babu, Ashok Nagar, Drama, Taluk, Library, Co Operative Society, Kannada, Malayalam, Make Up, Shekhara Master, Umesh Saliyan, wife

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia