കരിന്തളത്ത് ഹരിത വിപ്ലവം: കാര്‍ഷിക മേഖല ഉണരുന്നു
Jul 11, 2012, 11:30 IST
കരിന്തളം: സ്വകാര്യ വ്യക്തികള്‍ കുത്തകയായി വെച്ചിരുന്ന റബ്ബര്‍ നഴ്‌സറി രംഗത്തേക്ക് വിജയഗാഥയുമായി സ്വയം സഹായ സംഘം. കരിന്തളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ഹരിത റബ്ബര്‍ സ്വയം സഹായത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസവുമായി ഗുണമേന്മയുള്ള റബ്ബര്‍ തൈകള്‍ വിപണനത്തിന് തയ്യാറായത്.
കഴിഞ്ഞ വര്‍ഷവും റബ്ബര്‍ തൈകള്‍ നഴ്‌സറിയിലൂടെ വിതരണം ചെയ്തുരുന്നു. റബ്ബര്‍ തൈകളുടെ വില്‍പ്പനോദ്ഘാടനം കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പാറക്കോല്‍ രാജന്‍ നിര്‍വ്വഹിച്ചു. റബ്ബര്‍ ഉദ്പാതക സംഘം പ്രസിഡണ്ട് കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഫാര്‍മേഴ്‌സ് ക്ലബ്ബ് ചീഫ് പ്രമോട്ടര്‍ എം. ചന്ദ്രന്‍, പി.എസ്. തങ്കച്ചന്‍, എ.വി. നാരായണന്‍, കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Karinthalam, Swayam sahaya sangam, Kasaragod