വധശ്രമക്കേസിലെ പ്രതികള്‍ ഡി വൈ എഫ് ഐയില്‍ ചേര്‍ന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ആര്‍ എസ് എസ് ആക്രമത്തിനിരയായ കരീം മുസ്ലിയാര്‍
Mar 6, 2019, 23:36 IST
കുമ്പള: (www.kasargodvartha.com 06.03.2019) ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താല്‍ ദിവസം ബായാറില്‍ വെച്ച് തനിക്കുനേരെയുണ്ടായ വധശ്രമത്തിലെ പ്രതികള്‍ ആര്‍എസ്എസ് വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അക്രമത്തിനിരയായ ബായാറിലെ കരീം മുസ്ലിയാര്‍. ബായാറിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കെതിരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് പോലീസ് തന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും താന്‍ നല്‍കിയ മൊഴിയിലുളള വിനീത്, ദിനേശ്, ചന്ദ്രഹാസ, ശിവ, ഉമേശ്, ശ്രീധര, പ്രകാശ, ലോകേഷ്, മഹേഷ് തുടങ്ങിയവരാരും തന്നെ ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ കര്‍ണാടക ഭാഗത്തുള്ളവരാണെന്നും ഒരു വര്‍ഷം മുമ്പ് കര്‍ണാടകയിലെ പെര്‍വായിയില്‍ പള്ളിയില്‍ ജോലി ചെയ്തതിനാല്‍ അവരെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ സ്വീകരണം നല്‍കിയ ചടങ്ങിലെ ഫോട്ടോയില്‍ കാണുന്ന ആറു പേരില്‍ ആരും തന്നെ അക്രമിസംഘത്തിലുണ്ടായിരുന്നില്ലെന്നും തനിക്കെതിരെയുണ്ടായ അക്രമസംഭവത്തെ രാഷ്ട്രീയ കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിജെപി ഒഴികെയുള്ള ചെറുതും വലുതുമായ ഏകദേശം എല്ലാ രാഷ്ട്രീയ സംഘടനകളുടെയും സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കരീം മുസ്ലിയാരോടൊപ്പം മകന്‍ മുഹമ്മദ് അല്‍ഫീസ്, ഭാര്യാപിതാവ് മമ്മുഞ്ഞി ഹാജി, ഭാര്യാ സഹോദരന്‍ സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumba, Kasaragod, News, Murder-case, accused, CPM, Kareem Musliyar on fake message against DYFI