മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് വീട്ടിനകത്ത് മരിച്ച നിലയില്‍
Aug 20, 2018, 14:18 IST
ആദൂര്‍: (www.kasargodvartha.com 20/08/2018) മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ചെന്നക്കോട് കരണിയിലെ ടി കെ പത്മനാഭനെ (50) യാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ കാസര്‍കോട് ജില്ലാ ബാങ്കിലെ പിഗ്മി ഏജന്റായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ച ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്ത് റോഡില്‍ ചെറുതായി വീണ പത്മനാഭനെ നാട്ടുകാരില്‍ ചിലര്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഭാര്യയും മക്കളും എത്തിയപ്പോഴാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ഭാര്യ: പൂമണി. മക്കള്‍: ദിവ്യ, ഭവ്യ, ജിഷ്ണു. സഹോദരങ്ങള്‍: വിജയന്, സജീവന്, ഭാഗ്യലത. ദിവ്യയുടെ വിവാഹം ഈ മാസം 29ന് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

Keywords: Death, Adoor, Kerala, News, Kasaragod, Hospital, Marriage-House, Karadukka Pathmanabhan passes away.