മുറവിളികള്‍ക്കൊടുവില്‍ അധികാരികള്‍ കണ്ണുതുറന്നു; അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നു
Nov 13, 2017, 11:24 IST
മുള്ളേരിയ: (www.kasargodvartha.com 13.11.2017) വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവന്‍ തുലാസിലാക്കി അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടം നീണ്ടകാലത്തെ മുറവിളികള്‍ക്കൊപ്പം പൊളിച്ചുനീക്കുന്നു. ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. കാറഡുക്ക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. മേല്‍ക്കൂരയില്‍നിന്ന് സിമന്റുകട്ടകള്‍ അടര്‍ന്നുവീണ് കമ്പികള്‍ക്കിടയിലൂടെ ആകാശം കാണുന്നുണ്ട്. ദുരന്തം സംഭവിക്കുന്നതിനുമുമ്പ് കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. 20 ക്ലാസ്മുറികളുള്ള കെട്ടിടമാണിത്. ഒടുവില്‍ പൊളിച്ചുനീക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം വന്നതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്വാസത്തില്‍ കഴിയുകയാണ്.
1979 ആഗസ്ത് 28നാണ് അന്നത്തെ ധനകാര്യമന്ത്രി എസ് വരദരാജന്‍ നായര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏഴുവര്‍ഷമായി കെട്ടിടത്തില്‍ ക്ലാസുകള്‍ നടക്കുന്നില്ലെങ്കിലും പൊളിച്ചുമാറ്റാനുള്ള അനുമതിയുണ്ടായിരുന്നില്ല. സിമന്റുകട്ടകള്‍ അടര്‍ന്നുവീഴുന്നത് പതിവായതിനാല്‍ കെട്ടിടത്തിന് സമീപത്തേക്ക് പോകാന്‍ പോലും വിദ്യാര്‍ത്ഥികള്‍ ഭയപ്പെട്ടിരുന്നു. പൊളിച്ചുനീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന് നിരവധി തവണയാണ് നിവേദനങ്ങള്‍ നല്‍കിയത്. കാത്തിരിപ്പിനൊടുവില്‍ ടെന്‍ഡര്‍ നടപടിയാരംഭിച്ചെങ്കിലും പല സ്‌കൂളുകളിലും ഇതുപോലുള്ള കെട്ടിടങ്ങളുള്ളതിനാല്‍ തുക അനുവദിച്ചില്ല. ഇതോടെ കെട്ടിടം പൊളിക്കാനുള്ള നീക്കവും ഉപേക്ഷിക്കപ്പെട്ടു.
സ്‌കൂള്‍ പി ടി എ വീണ്ടും നല്‍കിയ അപേക്ഷ പരിഗണിച്ച ജില്ലാ പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുകയായിരുന്നു. കാറഡുക്ക സ്‌കൂളിന് പുതിയ കെട്ടിടംപണി പൂര്‍ത്തിയാക്കിയെങ്കിലും പഴയകെട്ടിടം സ്‌കൂള്‍ മൈതാനത്തോടുചേര്‍ന്ന് കിടക്കുന്നതിനാല്‍ അപകടസാധ്യതയും നിലനില്‍ക്കുകയായിരുു. സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.
രണ്ടുനിലകളിലായി 20 ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റിനുമുകളില്‍ അയ്യായിരത്തിലധികം ഓട് പാകിയിരുന്നു. കെട്ടിടത്തിന്റെ ഭൂമിയോടുചേര്‍ന്നുള്ള നില പൂര്‍ണമായും കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. മുകളിലെനില പൂര്‍ണമായും ചെങ്കല്ലില്‍ പണിതു. വാതില്‍, ജനല്‍ എന്നിവ ഭാഗികമായി ദ്രവിച്ച നിലയിലാണ്. നൂറുകണക്കിന് ലോഡ് കരിങ്കല്ല് ലഭിക്കുന്നതിനാല്‍ കല്ല് ആവശ്യമുള്ള ആരെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പി ടി എ കമ്മിറ്റി വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mulleria, Kasaragod, Kerala, News, School, Memorandum, PTA committee, Karadukka Govt. Vocational higher secondary school building demolishing works started.