city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറ­ഡുക്ക ബ്ലോക്ക് പഞ്ചാ­യത്ത് കേര­ളോ­ത്സ­വ­ത്തിന് തുട­ക്ക­മാ­യി

കാറ­ഡുക്ക ബ്ലോക്ക് പഞ്ചാ­യത്ത് കേര­ളോ­ത്സ­വ­ത്തിന് തുട­ക്ക­മാ­യി
ബന്ത­ടു­ക്ക: കാറ­ഡുക്ക ബ്ലോക്ക് പഞ്ചാ­യത്ത് കേര­ളോ­ത്സ­വ­ത്തിന് തുട­ക്ക­മാ­യി. ശനി­യാഴ്ച ബന്ത­ടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സ­ര­ത്തോടെ ആരം­ഭിച്ച കേര­ളേ­ാത്സവം 18ന് മുള്ളേ­രി­യ­യില്‍ നട­ക്കുന്ന കലാ­മ­ത്സ­ര­ങ്ങ­ളോടെ സമാ­പി­ക്കും.

ബന്ത­ടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ കുഞ്ഞി­രാ­മന്‍ എംഎല്‍എ (ഉ­ദു­മ) ഔ­പ­ചാ­രി­ക­മായ ഉദ്ഘാ­ടനം നിര്‍വ­ഹി­ച്ചു. ബ്ലോക്ക് പഞ്ചാ­യത്ത് പ്ര­സി­ഡണ്ട് ബി എം പ്രദീപ് അധ­്യ­ക്ഷ­നാ­യി. കുറ്റി­ക്കോല്‍ പഞ്ചാ­യത്ത് പ്രസി­ഡന്റ് പി ഗോപാ­ലന്‍, ബ്ലോക്ക് പഞ്ചാ­യത്ത് വൈസ് പ്ര­സി­ഡണ്ട് എം മിനി, പി ഓമ­ന, സി കെ കുമാ­രന്‍, സി സുശീ­ല, പി ഗോപി­നാ­ഥന്‍, ബിഡിഒ ലളി­ത, സജു അഗ­സ്റ്റിന്‍, ഉമ്മര്‍ മാണി­മൂ­ല, കെ രാധാ­കൃ­ഷ്ണന്‍ നമ്പ­്യാര്‍, നാരാ­യണി കൃഷ്ണ­ദാ­സ്, ലില്ലി തോമസ് എന്നി­വര്‍ സംസാ­രി­ച്ചു. ഒ വി വിജ­യന്‍ സ്വാ­ഗ­തവും എ ദിനേ­ശന്‍ നന്ദിയും പറ­ഞ്ഞു.

അത്‌ല­റ്റിക്‌സ് മത്സ­ര­ങ്ങള്‍ ഞായ­റാഴ്ച രാവി­ലെ ­മു­തല്‍ ബന്ത­ടുക്ക സ്‌കൂള്‍ ഗ്രൗ­ണ്ടില്‍ ആ­രം­ഭിച്ചു. 12ന് രാവിലെ പത്തിന് കബ­ഡിയും വൈകിട്ട് അഞ്ചിന് ഷട്ടിലും ഗാഡി­ഗുഡ്ഡെ സഫ്ദര്‍ ഹാശ്മി ഗ്രൗണ്ടിലും 13ന് ക്രിക്കറ്റ് മത്സരം രാവിലെ പത്തു­മു­തല്‍ മുള്ളേ­രിയ എയുപി സ്‌കൂള്‍ ഗ്രൗ­ണ്ടിലും വോളീ­ബോള്‍ 14ന് രാവിലെ പത്തു­മു­തല്‍ കാട്ടി­പ്പാറ ജിഎല്‍പി സ്‌കൂള്‍ ഗ്രൗണ്ടിലും കമ്പ­വലി 16ന് വൈകിട്ട് നാലിന് ഇരി­യ­ണ്ണി­യിലും കാര്‍ഷിക മത്സ­ര­ങ്ങള്‍ 17ന് വൈകിട്ട് നാലിന് മുന്നാട് പേര­്യ­യിലും നട­ക്കും. സ്റ്റേജ്­-­സ്റ്റേ­ജി­തര മത്സ­ര­ങ്ങള്‍ 18ന് രാവിലെ പത്തു­മു­തല്‍ മുള്ളേ­രിയ എയുപി സ്‌കൂളില്‍ നട­ക്കും. സമാ­പന സമ്മേ­ളനം എന്‍ എ നെല്ലി­ക്കുന്ന് എംഎല്‍എ ഉദ്ഘാ­ടനം ചെ­യ്യും.

Keywords: Karadukka, Block, Kalolsavam, Bandadukka, Kasaragod, Start, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia