കാറഡുക്ക ബ്ലോക്ക് സാക്ഷരത കലോത്സവം ഏപ്രില്‍ 9 ന്
Apr 4, 2012, 07:10 IST
കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് തല തുടര്‍ സാക്ഷരത കലോത്സവം ഏപ്രില്‍ 9 ന് രാവിലെ 10 മുതല്‍ മുള്ളേരിയ യു.പി.സ്‌കൂളില്‍ നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മിനി ഉദ്ഘാടനം ചെയ്യും.
Keywords: karadukka, Kasaragod