city-gold-ad-for-blogger

സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ് തുടങ്ങി

ദേളി: (www.kasargodvartha.com 05/04/2015) ജാമിഅ സഅദിയ്യയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പണ്ഡിതന്‍മാര്‍ക്കുള്ള ഹദീസ് ക്ലാസ് തുടങ്ങി.

സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം,സയ്യിദ് യു.പി.എസ്.തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, വെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഉബൈദ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ലത്വീഫ് സഅദി പഴശ്ശി, മൊയ്തു സഅദി, ബഷീര്‍ സഅദി നുച്ച്യാട്, അബ്ദുസലാം ദാരിമി, യു.കെ.മുഹമ്മദ് സഅദി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, കരീം സഅദി ഏണിയാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ട് മണിക്കൂര്‍ നീണ്ട കാന്തപുരത്തിന്റെ ക്ലാസ് ശ്രവിക്കാന്‍ കാസര്‍കോട് നിന്നും കര്‍ണാടകയില്‍ നിന്നും നൂറു കണക്കിന് പണ്ഡിതന്‍മാര്‍ എത്തിയിരുന്നു. കെ.പി.ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ് തുടങ്ങി


സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ് തുടങ്ങി
ദേളി ജാമിഅ സഅദിയ്യയില്‍ പണ്ഡിതന്മാര്‍ക്കുള്ള ഹദീസ് ക്ലാസിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നും ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി

Keywords:  Kasaragod, Kerala, Deli, Jamia-Sa-adiya-Arabiya, Kanthapuram AP Abubakar Musliyar, Class, Kanthapuram's class began in Saadiyya.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia