കാന്തപുരം രണ്ട് ദിവസം ജില്ലയില്‍
Apr 13, 2016, 08:00 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2016) അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി കാസര്‍കോട്ടെത്തുന്നു.
വ്യാഴാഴ്ച രാവിലെ 9.30ന് ദേളി ജാമിഅ സഅദിയ്യയില്‍ പണ്ഡിതദര്‍സും തുടര്‍ന്ന് 12 മണിക്ക് ഷിറിയ ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികത്തോടനുബന്ധിച്ചുള്ള അജ്മീര്‍ ആണ്ടുനേര്‍ച്ചയിലും പങ്കെടുക്കും. 2.30 ന് കൊടിയമ്മ ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഖത്വീബ് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ചയില്‍ സംബന്ധിച്ച ശേഷം നാല് മണിക്ക് പള്ളപ്പാടി സുന്നി സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകിട്ട് ഏഴിന് കുറാ ജുമുഅത്ത് പള്ളിയില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിലും കാന്തപുരം പങ്കെടുക്കും.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ഹൊസങ്കടി ചിഗുര്‍പദവ് ദാറുന്നജാത്ത് വാര്‍ഷിക സമ്മേളനം, അഞ്ച് മണിക്ക് പൊയ്യത്ത്ബയല്‍ സാന്ത്വന ഭവന്‍ ഉദ്ഘാടനം, ഏഴ് മണിക്ക് തലപ്പാടി കെ സി റോഡ് എസ്എസ്എഫ് സില്‍വര്‍ ജൂബിലി സമ്മേളനം, രാത്രി ഒമ്പതിന് കാവല്‍കട്ട സ്വലാത്ത് വാര്‍ഷികം എന്നീ പരിപാടികളിലും കാന്തപുരം പങ്കെടുക്കും.
Keywords: Kanthapuram, Kasaragod, Jamia-Sa-adiya-Arabiya, Deli, Kodiyamma, shiriya,Hosangadi.