city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിശ്വാസ വഞ്ചന ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നത്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നെല്ലിക്കുന്നു ഉറൂസ് നഗരി

കാസർകോട്:  (www.kasargodvartha.com 25.01.2020) വിശ്വാസ വഞ്ചന ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ അഭിഭ്രായപ്പെട്ടു. നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച വിശിഷ്ടാതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൗതിക സുഖത്തിന്റെ ആവശ്യത്തിനായി  ആക്രമിക്കുകയും കൊലപാതകവും നടത്തുകയും ചെയ്യുന്നു. ഇസ്ലാം കൽപിച്ചതിൽ നിന്ന്  വ്യതിചലിക്കുമ്പോഴാണ് സമുദായത്തിൽ അപചയം സംഭവിക്കുന്നത്. പൊതു വഖഫ് സ്ഥലങ്ങൾ പോലും പലരും  നിലനിൽപിനായി ഉപയോഗിക്കുന്നു. അവ സ്വന്തമായി അധികാരത്തിനായി കൈവശപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാന്തപുരം പറഞ്ഞു. 

പരസ്പരം വിശ്വാസമില്ലാതായിരിക്കുകയാണ് ഇന്ന്.  പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരേയാണ് സർക്കാർ കൊണ്ടുവന്നത്. മറ്റു മതസ്ഥർ ബില്ലിനെതിരേ ഇന്ത്യയിലുടനീളം ശബ്ദമുയർത്തി കൊണ്ടിരിക്കുകയാണ്. ഇത് മുസ്ലീങ്ങളുടെ മാത്രമല്ല എന്നതിന്റെ തെളിവ് കൂടിയാണെന്നും കാന്തപുരം പറഞ്ഞു. വൻ ജനവലിയാണ് കാന്തപുരത്തിൻ്റെ പ്രഭാഷണം ശ്രവിക്കാനെത്തിയത്.

ഉറൂസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.എ.നെല്ലിക്കുന്ന് എം എൽ എ സ്വാഗതം പറഞ്ഞു. താജുശ്ശരീഅ  എം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ  അതിഥിയായി സംബന്ധിച്ചു. നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തി.

ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എൻ കെ അബ്ദുർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ബി എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഖത്തീബ് ജി എസ് അബ്ദുർ റഹ്മാൻ മദനി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ തൈവളപ്പ് കുഞ്ഞാമു ഹാജി, എ കെ അബുബക്കർ ഹാജി, എൻ എ ഹമീദ് നെല്ലിക്കുന്ന്, ടി എ മഹ്മൂദ്, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി  തുടങ്ങിയവർ സംബന്ധിച്ചു.

ശനിയാഴ്ച രാത്രി എട്ടരയ്ക്ക് എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങൾ കുമ്പോൽ വിശിഷ്ടാതിഥിയായി എത്തും.

ഞായറാഴ്ച ഉറൂസ് പരിപാടിയിൽ മാലിക് ദീനാർ ഖത്വീബ്  അബ്ദുൽ മജീദ് ബാഖവി, ഇബ്രാഹിം ഖലീൽ ഹുദവി, എൻ പി എം സൈനുൽ
ആബിദീൻ തങ്ങൾ കുന്നുംകൈ തുടങ്ങിയവർ സംബന്ധിക്കും.



ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഉറൂസ് നഗരി


നെല്ലിക്കുന്ന്: തങ്ങൾ ഉപ്പാപ്പ ഉറൂസ് നഗരി പ്ലാസ്റ്റിക്ക് മുക്തമാക്കി കമ്മിറ്റി. പ്രചരണ ബാനറുകളും ബോർഡുകളും മുഴുവനും തുണിയിലാണ് നിർമ്മിച്ചത്. വോളണ്ടിയർ മാർക്കുള്ള ബാഡ്ജുകൾ ഉണ്ടാക്കിയത് പാള കൊണ്ടാണ്.

മഖാം സിയാറത്തിനായി എത്തുന്ന വിശ്വാസികൾക്ക് മധുര പാനീയം നൽകുന്നത് സ്റ്റീൽ കപ്പുകളിലാണ്. വളണ്ടിയർ കോർ ജനറൽ കട്ടപ്പണി കുഞ്ഞാമുവും  സെക്രട്ടറി അബ്ദു തൈവളപ്പും മറ്റു ഭാരവാഹികളും ഇതിനായി പ്രവർത്തിക്കുന്നു.


ഉറൂസ് നഗരിയിൽ ഉച്ചക്കഞ്ഞിയും ഉണക്ക മീനും

നെല്ലിക്കുന്ന്: ഉറൂസ് നഗരിയിൽ എത്തുന്നവർക്ക് ഉച്ചക്കഞ്ഞിയും ഉണക്ക മീനും സൗജന്യമായി നൽകി ഉറൂസ് കമ്മിറ്റി. ഉച്ചയ്ക്ക് 12 മുതൽ തുടങ്ങി രണ്ട് വരെയാണ് കഞ്ഞി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതിനായി കമ്മിറ്റിയിലെ ഭാരവാഹികൾ സജീവമായി പ്രവർത്തിക്കുന്നു

വിശ്വാസ വഞ്ചന ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നത്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanthapuram A P Aboobaker Musliyar, Nellikkunnu Uroos, Kasaragod, Green Protocol, CAA, Waqf land Mis use, Steel Cup, Volunteer, M Alikunhi Musliyar Shyriya, Pallangod Abdul Qadir Madani, Noushad Baqavi Chirayinkeezhu, Kerala, Malayalam News, Kasargod News, kasaragod, Kerala, news, Uroos, Nellikunnu, A.P Aboobacker Musliyar, Kanthapuram Attends Nellikkunnu Uroos.
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia