കരിന്തളത്ത് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ സയന്‍സ് കോളജ് തുടങ്ങുന്നു
Jun 12, 2017, 18:44 IST
നീലേശ്വരം: (www.kasargodvartha.com 12.06.2017) കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലായി സയന്‍സ് കോളജ് തുടങ്ങുന്നു. കരിന്തളത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അനുവദിച്ചുകൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തു. കരിന്തളത്ത് കോളേജ് അനുവദിക്കണമെന്ന് വര്‍ഷങ്ങളോളമായി പഞ്ചായത്തും വിദ്യാര്‍ഥി സംഘടനകളും മറ്റും ആവശ്യപ്പെട്ടുവരികയായിരുന്നു.
കഴിഞ്ഞ മാസം ആദ്യം യൂണിവേഴ്സിറ്റി അധികൃതര്‍ കരിന്തളത്തെത്തി കോളേജിനായി നീക്കിവെച്ച സ്ഥലം പരിശോധിച്ച് തൃപ്തി വരുത്തിയിരുന്നു. കൊല്ലംപാറ മഞ്ഞളംകാട്ടാണ് കോളജിനായി പഞ്ചായത്ത് പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
കോളജ് തുടങ്ങാനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവിടെ ക്ലാസുകളും തുടങ്ങും. മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എംപിയും പഞ്ചായത്ത് പ്രസിഡണ്ട് വിധുബാല തുടങ്ങിയവര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി എന്നിവരെ നേരില്‍ക്കണ്ട് നിരന്തരം നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോളജ് അനുവദിച്ചത്.
കെട്ടിട നിര്‍മ്മാണത്തിനുള്ള തുകയ്ക്ക് ധനവകുപ്പ് അംഗീകാരം നല്‍കിക്കഴിഞ്ഞു. തുക ലഭ്യമാകുന്ന മുറക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. സ്ഥലത്തിന് ചുറ്റുമതില്‍ പണിയേണ്ടത് പഞ്ചായത്താണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡണ്ട് വിധുബാല അറിയിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിനും പോളിടെക്നിക്കിനും കരിന്തളത്ത് സ്ഥലപരിശോധന നടത്തിയിട്ടുണ്ട്.
അതേ സമയം കോളേജ് ആരംഭിക്കാന്‍ നീക്കിവെച്ച സ്ഥലം സര്‍ക്കാര്‍ സോളാര്‍പാര്‍ക്കിനായി വിട്ടുകൊടുത്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് സ്ഥലം വിട്ടുകൊടുത്തത്. ഈ സ്ഥലം കോളജ് ആവശ്യത്തിനായി നല്‍കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം വിട്ടുനല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Neeleswaram, College, Kannur University, Kannur University to open science college in Karinthalam